ലോക കാര്‍വിപണിയില്‍ വമ്പനായ ജപ്പാനിലെ ടൊയോട്ടോ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ തങ്ങളുടെ 110,000 ഹൈബ്രിഡ് കാറുകളെ തിരികെ വിളിക്കുന്നു. ഇവയിലെ കംപ്യുട്ടര്‍ ബോര്‍ഡുകളിലെ വയറിംങ്ങില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.
2006- 2007 കാലത്തെ എസ്.യു.വികളായ ഹൈലാണ്ടര്‍, ലെക്‌സസ് ബ്രാന്‍ഡുകളെയാണ് തിരികെ വിളിക്കുന്നത്. യു.എസില്‍ സപ്ലൈ ചെയ്തിരിക്കുന്ന മോഡലുകള്‍ക്കുമാത്രമാണ് ഇങ്ങനെ തകരാര്‍ കണ്ടെത്തിത്. തിരിച്ചുവിളിക്കുന്ന വാഹനത്തില്‍ ഹൈലാണ്ടര്‍ ഹൈബ്രീഡും ലെക്‌സസ് ആര്‍എസ് 400എച്ചും ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ 18മാസങ്ങള്‍ക്കുള്ളില്‍ ഏകദേശം 12 മില്യണ്‍ വാഹനങ്ങള്‍ ടൊയോറ്റ തിരികെ വിളിച്ചിരുന്നു. യു.എസ്, ജപ്പാന്‍, യൂറോപ്പ്, കാനഡ ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ തിരികെ വിളിച്ചിരിക്കുന്നത്.
അടുത്തിടെ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും വരുത്തിയ ദുരിതങ്ങളില്‍നിന്നും മുന്നോട്ടുവരുന്ന കമ്പനിക്ക് പുതിയ നടപടിയും ഭാരമാണ്. പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് നിര്‍മ്മാണമേഖലയിലുണ്ടായ കുറവുമൂലം കമ്പനിയുടെ ലാഭം മൂന്നിലൊന്നായി കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതോടൊപ്പംതന്നെ കമ്പനിയെ ശക്തിപ്പെടുത്താനുള്ള നടപടികളിലുമാണ്. ഇതിന്റെ ഭാഗമായി നാലായിരത്തോളം താല്ക്കാലിക ജീവനക്കാരെയും കമ്പനി കൂട്ടിയിട്ടുണ്ടെന്ന് ഒരു പ്രസ് റിലീസിലൂടെ കമ്പനിയുടെ വക്താവ് പോള്‍ നൊലാസ്‌കോ പറഞ്ഞു. ഇക്കാര്യങ്ങള്‍ അറിയിച്ചത്. വാഹനത്തിന്റെ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായാണ് തിരിച്ചുവിളിക്കല്‍ നടത്തുന്നതെന്ന് കമ്പനി അറിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല