സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് കള്ളനെ ഇടിച്ചിട്ട സ്വീഡനിലെ വനിതാ പോലീസുകാരി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു. സ്വീഡിഷ് പോലീസ് ഓഫീസറായ മിക്കേലാ കെല്‍നെറാണ് ചിത്രത്തിലെ യുവതി. സുഹൃത്തിന്റെ ഫോണ്‍ മോഷ്ടിച്ചയാളെ മിക്കേല കീഴടക്കുന്ന ചിത്രമാണ് സമൂഹമാധ്യങ്ങളില്‍ തരംഗമായത്.
മിക്കേലയും മൂന്ന് സുഹൃത്തുക്കളും സ്വീഡനിലെ സ്റ്റോക്ക്ഹോം പാര്‍ക്കില്‍ അവധിദിനം ചിലവഴിക്കുന്നതിനിടെയാണ് പത്രവുമായി അവരെ ഒരാള്‍ സമീപിക്കുന്നത്. പത്രം വില്ക്കുന്നയാള് പോയി കഴിഞ്ഞപ്പോഴാണ് സുഹൃത്തിന്റെ ഫോണ്‍ മോഷണം പോയതായി അറിയുന്നത്.
തുടര്‍ന്ന് പത്രം വില്‍ക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവിനെ മിക്കേല പിന്തുടര്ന്ന് പിടികൂടി പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. കള്ളനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വീഡനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 11 വര്‍ഷമായി ജോലിചെയ്യുകയാണ് മിക്കേല കെല്‍നെര്‍.
കള്ളനെ പിടികൂടിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് മിക്കേല ആദ്യം പോസ്റ്റ് ചെയ്തത്. എന്നാല്‍ അധികം വൈകാതെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളല്ല് ചിത്രം തരംഗം സൃഷ്ടിച്ചതോടെ സ്വീഡനില്‍ താരമായിരിക്കുകയാണ് മിക്കേല ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല