കുടിയേറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ തമാശ പറഞ്ഞ, കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരിയെ സ്കോട്ലന്ഡ് യാര്‍ഡ് വിളിച്ചുവരുത്തി താക്കീതുചെയ്തു വിട്ടു.വില്യം രാജകുമാരന്റെ പ്രതിശ്രുത വധു കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരി എമ്മ സയ്ലി (32) യാണ് പ്രതി. എമ്മയുടെ ഫേസ്ബുക്ക് കമന്റിനെതിരെ പൊലീസിന് പരാതി കിട്ടുകയായിരുന്നു.
സിസ്റ്റര്‍ഹുഡ് എന്ന വനിതാ ചാരിറ്റി സംഘടന നടത്തുന്ന എമ്മ തമാശയ്ക്കാണ് ഫേസ്ബുക്ക് വഴി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. രണ്ടു മണിക്കൂര്‍ ഷൂട്ടിംഗ് പരിശീലനമുണ്ടായിരുന്നു. യുകെയിലെ അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എന്റെ സഹായം കൂടി നല്‍കാനാണ് ഈ പരിശീലനം എന്നാണ് എമ്മ എഴുതിവിട്ടത്.
ഇത് ചൂണ്ടിക്കാട്ടി ഒരാള്‍ പൊലീസിനു പരാതി നല്‍കുകയായിരുന്നു. ഈ മാസം 20ന് എമ്മയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്തു. ഇനി ഇത്തരം വിക്രിയകള്‍ കാട്ടരുതെന്ന് എമ്മയെ പൊലീസ് താക്കീതുചെയ്തു വിടുകയും ചെയ്തു. എമ്മയ്ക്കെതിരെ കേസെടുക്കില്ലെന്ന് ചെല്‍സി പൊലീസ് പറഞ്ഞു. താന്‍ തമാശയായി പറഞ്ഞ കാര്യം ആരോ വ്യക്തിവൈരാഗ്യംവച്ച് പൊലീസിന് ചൂണ്ടിക്കാട്ടിക്കൊടുത്ത് എന്നെ കുടുക്കുകയായിരുന്നു എന്നാണ് എമ്മ പറയുന്നത്.
എമ്മയുടെ ഫേസ്ബുക്ക് പേജ് ഓസ്ട്രേലിയ സെയ്സ് നോ റ്റു മുസ്ലിംസ് എന്ന ടൈറ്റിലിലുള്ള യുഎസ് ആസ്ഥാനമായുള്ള വലതുപക്ഷ വെബ്സൈറ്റിലും ലിങ്ക് ചെയ്തിട്ടുണ്ട്.കെയ്റ്റ് മിഡില്‍ടണിന്റെ ഉറ്റ ചങ്ങാതിയായ എമ്മ നേരത്തേ പൂച്ചകളെ കൊന്ന കേസിലും പ്രതിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല