സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല, സഹോദരിമാരെ വിവാഹ തലേന്ന് സഹോദരന് വെടിവച്ച് കൊന്നു. പഞ്ചാബ് പ്രവിശ്യയിലാണ് രണ്ട് സഹോദരിമാരെ സഹോദരന് വെടിവെച്ച് കൊന്നത്. കോസര്‍ ബീബി(22), ഗുല്‍സാര്‍ ബീബി(28) എന്നീ സഹോദരിമാരെ, ജീവിത പങ്കാളികളെ അവര്‍ സ്വയം കണ്ടെത്തി എന്ന കാരണത്താല്‍ സഹോദരന് നാസിര്‍ ഹുസൈന്(35) കൊലപ്പെടുത്തുകയായിരുന്നു.
കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു. തങ്ങളെയും കുടുംബത്തെയും മുഴുവന്‍ നാസിര്‍ ഹുസൈന് നശിപ്പിച്ചുവെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു. ഈയിടെ പ്രശസ്ത മോഡല്‍ ക്വിന്‍ഡല്‍ ബലോചിനെ സഹോദരന് ഇത്തരത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു.
വര്‍ഷത്തില്‍ ഏകദേശം 1,000ത്തോളം ദുരഭിമാനക്കൊലകള്‍ നടക്കുന്ന രാജ്യത്ത് ഇത് തടയാനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി പാകിസ്താന് നിയമമന്ത്രി അറിയിച്ചു. ബന്ധുക്കള്‍ നല്കിയ മാപ്പിന്റെ അടിസ്ഥാനത്തില്‍ ദുരഭിമാനക്കൊലകള്‍ നടത്തിയ പ്രതികള്‍ മിക്കവാറും കുറ്റവിമുക്തരാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിയമനിര്‍മാണത്തിന് ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല