1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2016

സ്വന്തം ലേഖകന്‍: ഒമാനില്‍ സ്വദേശിവല്‍ക്കരണം ത്വരിതഗതിയില്‍, സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശി നഴ്‌സുമാരെ പിരിച്ചുവിട്ടു തുടങ്ങി. സൗദി അറേബ്യക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെയാണ് വിദേശികളായ നഴ്‌സുമാരുടെ ഭാവി അനിശ്ചിതത്വത്തിലായത്. സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്.

48 മലയാളികള്‍ ഉള്‍പ്പെടെ 76 പേര്‍ക്കാണ് ഇതിനോടകം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ട എന്നതാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഇതിനായി 90 ദിവസത്തെ സാവകാശമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അടുത്ത എട്ടു ദിവസത്തിനുള്ളില്‍ ഇവിടെ നിന്നും മടങ്ങണമെന്നാണ് നിര്‍ദേശം.

അതേസമയം, ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സൗദിയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.