ഇങ്ങനെ വികസിച്ചാല്‍ മനുഷ്യന് ഓക്സിജന്‍ സിലിണ്ടറുമായി നടക്കേണ്ടിവരും, മുന്നറിയിപ്പുമായി ദേശിയ ഹരിത ട്രിബ്യൂണല്‍
സ്വന്തം ലേഖകന്‍: ഇങ്ങനെ വികസിച്ചാല്‍ മനുഷ്യന് ഓക്സിജന്‍ സിലിണ്ടറുമായി നടക്കേണ്ടിവരും, മുന്നറിയിപ്പുമായി ദേശിയ ഹരിത ട്രിബ്യൂണല്‍. ഹിമാചല്‍ പ്രദേശില്‍ ദേശീയ പാത നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയെന്ന കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വനപ്രദേശം നശിപ്പിച്ച ശേഷം ഒരു മരം പോലും വച്ചു പിടിപ്പിക്കാന്‍ തയ്യാറാകാത്ത അധികൃതരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഒരു പകുതി പ്രളയത്താലും മറ്റൊരു പകുതി വരള്‍ച്ചയിലും ദുരിതം അനുഭവിക്കുന്നു. മരങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം വച്ച ഒരു മരമെങ്കിലും കാണിക്കാമോ എന്നും ട്രിബ്യൂണല്‍ ചോദിച്ചു.
ഹിമാചല്‍ പ്രദേശില്‍ പര്‍വാനോ മുതല്‍ ഷൊങി വരെ ദേശീയ പാത നിര്‍മ്മിക്കാന്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത് വിവാദമായതോടെ ഹരിത ട്രബ്യൂണല്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. എന്നാല്‍ പാത മേഖലയുടെ വികസനത്തിനും സുരക്ഷാ ആവശ്യങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നാണ് അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല