അലക്‌സ് വര്‍ഗീസ്: ഷ്രൂസ്ബറി രൂപതയില്‍ സീറോ മലബാര്‍ സമൂഹം യു കെയിലെ മലയാളി വിശ്വാസികള്‍ക്ക് ലഭിച്ച ഏററവും വലിയ ആദ്ധ്യാത്മിക അനുഗ്രഹമായി ലഭിച്ച സ്വന്തം ഇടയനും രൂപതക്കും വേണ്ടി ദൈവ സന്നിധിയില്‍ നന്ദി പ്രകാശിപ്പിക്കുന്നതിനായി ഞായറാഴ്ച (7/8/16) വൈകുന്നേരം / 4 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഒത്ത് ചേര്‍ന്ന് ക്യതജ്ഞതാ ദിവ്യബലി അര്‍പ്പിക്കുന്നു. യു കെയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആദ്ധ്യാത്മിക വളര്‍ച്ച ശരിയായ പാതയിലൂടെ മുന്നേറുവാനായി യു കെ യെ അറിയുന്ന ഒരു വൈദിക ശ്രേഷ്ഠനെ തന്നെ ദൈവനിയോഗമായി ലഭിച്ച് കഴിഞ്ഞു. പ്രസ്റ്റണ്‍ രൂപതയും അതിനെ നയിക്കുവാന്‍, ഇടവക രൂപതാ തലങ്ങളി ലും വത്തിക്കാനിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തന പരിചയവും പ്രാഗത്ഭ്യവുമുള്ള മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പരിശുദ്ധ പിതാവ് നിയമിക്കുകയും ചെയ്തതിന്റെ നന്ദി സൂചകമായാണ് പ്രത്യേക ദിവ്യബലി അര്‍പ്പിക്കുന്നത്.
യു കെ യിലെ സീറോ മലബാര്‍ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്ര മുഹൂര്‍ത്തത്തിന് കാതോര്‍ത്തിരിക്കുകയാണ് മലയാളി സമൂഹം. സ്വന്തം പിതാവിനെ യുകെയുടെ മണ്ണിലേക്ക് വന്‍ വരവേല്പ് നല്കി സ്വീകരി ക്കുവാന്‍ ഒരുങ്ങുകയാണ് പ്രത്യേകിച്ച് വിഥിന്‍ഷോവിലെ കത്തോലിക്കാ സമൂഹം. ഒക്ടോബര്‍ 9 ന് പ്രസ്റ്റണില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ എല്ലാ സീറോ മലബാര്‍ വിശ്വാസികളും നേരത്തേ തന്നെ അവധി മുന്‍കൂട്ടി എടുത്ത് എത്തിച്ചേരണമെന്ന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി എല്ലാവരെയും പ്രത്യേകം ഉദ്‌ബോധിപ്പിക്കുന്നു.
ഞായറാഴ്ച നടക്കുന്ന ക്യതജ്ഞതാ ബലിയില്‍ സംബന്ധിച്ച് രൂപതക്കും രൂപതാദ്ധ്യക്ഷനും വേണ്ടി പ്രത്യേകം പ്രാര്‍ ത്ഥിക്കുവാനും, അത് വഴി
യു കെ യിലാകമാനമായി പുതിയ വിശ്വാസ ചൈതന്യത്തില്‍ കത്തിജ്വലിക്കുവാനും ഇടവരുത്തുവാനും വേണ്ടി എല്ലാ സീറോ മലബാര്‍ വിശ്വാസികളെയും റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം :
സെന്റ്.ആന്റണീസ് ചര്‍ച്ച്,
പോര്‍ട്ട് വേ, വുഡ് ഹൗസ് പാര്‍ക്ക്,
M22 0WR, വിഥിന്‍ഷോ,
മാഞ്ചസ്റ്റര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല