സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ക്ക് സാമ്പത്തിയ സഹായം, കുവൈറ്റ് പൗരന്‍ പിടിയില്‍. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനെസി എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സി കുവൈറ്റ് പോലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2014 മെയ് മാസത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശി അരീബ് മജീദ് അടക്കമുള്ളവര്‍ക്ക് 1000 ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്നാണ് ആരോപണം. അരീബിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുവൈറ്റ് പൗരനെക്കുറിച്ച് സൂചന ലഭിച്ചത്.
ഐ.എസില്‍ ചേരുന്നതിന് മുന്‍പ് കുവൈറ്റിലെത്തിയ തനിക്കും മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കും അല്‍ എനെസി പണം നല്‍കിയതായി ഇയാള്‍ വെളിപ്പെടുത്തി. സിറിയയിലേക്ക് പോകാന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐ.എസ് ഹാന്‍ഡ്‌ലര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എനെസി പണം എത്തിച്ചതെന്നും അരീബ് വെളിപ്പെടുത്തി.
ഇയാളില്‍ നിന്ന് ലഭിച്ച വിവരം എന്‍.ഐ.എ കുവൈറ്റ് പോലീസിനെ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല