സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് വേദിയില്‍ സൈക്കിളിങ് ട്രാക്കിനു സമീപം സ്‌ഫോടനം, ആര്‍ക്കും പരുക്കില്ല. ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സ് വേദിക്ക് സമീപം വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പുരുഷ വിഭാഗം സൈക്കിളിങ് മത്സരം നടക്കുന്ന ട്രാക്കിന്റെ ഫിനിഷിങ് പോയിന്റിന് സമീപമാണ് സ്‌ഫോടനം നടന്നത്.
അതേസമയം, ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് അറിയിച്ചു. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്‌ഫോടന കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ബോംബ് പരിശോധനാ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഉടമസ്ഥതരില്ലാത്ത ബാഗുകള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.
സൈക്കിളിങ് മത്സരത്തിന് വേണ്ടിയുള്ള ട്രാക്ക് നിര്‍മാണം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. അതേസമയം റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം യുഎസ്എ സ്വന്തമാക്കി. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഒന്നാമതെത്തിയ വിര്‍ജീനിയ ത്രാഷറാണ് റിയോയിലെ ആദ്യ സ്വര്‍ണം മെഡല്‍ ജേതാവ്. ചൈന ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല