ഉഴവൂര്‍ ലോകത്തിന്റെ നെറുകയില്‍ എത്തണമെന്നുള്ളത് ചരിത്രനിയോഗമായിരുന്നു.കോട്ടയം ജില്ലയിലെ ഈ ചെറുഗ്രാമം ലോകത്തിന്റെ മുക്കിലും മൂലയിലും അറിയപ്പെടുന്ന രീതിയില്‍ പ്രശസ്തമായിരിക്കുന്നു.ഈ ഉന്നതിയില്‍ ഉഴവൂരിനെ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരാണ് കെ ആര് നാരായണനും,ജോസഫ് ചാഴികാടനും,മാര്‍ മാത്യു മൂലക്കാട്ടും,പ്രൊഫസര്‍ സണ്ണി തോമസും പിന്നെ ഉഴവൂരിന്റെ മക്കളായ പ്രവാസികളും.
എഴുപതുകളുടെ തുടക്കത്തിലാണ് ഉഴവൂരിന്റെ മക്കളുടെ വിദേശ കുടിയേറ്റം ആരംഭിച്ചത്. ജോലി തേടി പേര്‍ഷ്യയിലേക്കും അമേരിക്കയിലേക്കും കുടിയേറിയ ഉഴവൂര്‍ക്കാര്‍ പിന്നീട് അവിടങ്ങളില്‍ സ്ഥിരതാമാസമാകുകയും നാട്ടില്‍ നിന്നുമുള്ള ഉഴവൂര്‍ക്കാരെ അക്കരെ കടത്താന്‍ സഹായഹസ്തം നീട്ടുകയും ചെയ്തു.ലോകത്തെവിടെയായാലും നാടിനെ മറക്കാത്ത മനസുകൊണ്ട് ഉഴവൂരിനോടു എന്നും ഒട്ടി നില്ക്കുന്ന പ്രവാസികളാണ് ഉഴവൂര്‍ എന്ന ഗ്രാമത്തിന്റെ അഭിമാനസ്തംഭങ്ങള്‍ .
തൊണ്ണൂറുകളുടെ ഒടുവിലാണ് യു കെയിലേക്ക് മലയാളികളുടെ കുടിയേറ്റം ആരംഭിച്ചത്.പതിവ് പോലെ ഉഴവൂരിന്റെ മക്കളും ഈ പ്രവാസത്തിന്റെ മുഖ്യ പങ്കാളികളായി.നീണ്ട പത്തു വര്‍ഷത്തിനു ശേഷം ഇന്നിപ്പോള്‍ ഏകദേശം 350 ഉഴവൂര്‍ മക്കളാണ് യു കെയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളത്.ഇത്രയുമധികം കുടുബങ്ങള്‍ യു കെയില്‍ ഉള്ള മറ്റൊരു സ്ഥലവും കേരളത്തില്‍ ഇല്ല.സ്വന്തം നാടിനെയും നാട്ടുകാരെയും രക്ഷപെടുതുന്നതില് ഉഴവൂര്‍ക്കാര്‍ എന്നും ഒരു പടി മുന്നിലാണ്.
യുകെയിലുള്ള ഉഴവൂര്‍ നിവാസികളുടെ കൂട്ടയ്മ എന്ന ആശയം വര്‍ഷങ്ങളായി മനസില്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്യാനും ആശയ വിനിമയം നടത്താനും സാഹചര്യമുണ്ടായത് 2007 മേയ് മാസത്തിലാണ്.ഏകദേശം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ആഗസ്റ്റ് മാസത്തില്‍ ആദ്യ ഉഴവൂര്‍ സംഗമം ബിര്‍മിംഗ് ഹാമിനടുത് വാള്‍സാളില്‍ നടതപ്പെട്ടപ്പോള് അത് വലിയൊരു സ്വപ്ന സാക്ഷാല്‍ക്കാരമായിരുന്നു.
ഓരോ സംഗമത്തിലും ഒത്തു ചേരുമ്പോള്‍ അംഗങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ളത് ഉഴവൂര്ക്കാര്ക്ക് നിര്‍ബന്ധമുണ്ട്.ആദ്യ സംഗമം മുതല്‍ ഈ പതിവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല.അതേ പോലെ ഉഴവൂരിന്റെ അളിയന്മാരെയും നാട്ടില്‍ നിന്നും വരുന്ന മാതാപിതാക്കളെയും ആദരിക്കുന്നതില്‍ സംഗമം എന്നും പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്.സംഗമത്തിന്റെ ഉദ്ഘാടകര്‍ എന്നും ഉഴവൂരില്‍ നിന്നുള്ള മാതാപിതാക്കളാണ്.ഇങ്ങിനെയുള്ള വൈവിധ്യമാര്‍ന്ന ആശയങ്ങളുമായി നാലുവര്‍ഷം തുടര്‍ച്ചയായി സംഗമം നടത്തി സംഗമങ്ങളുടെ സംഗമം എന്ന നിലയിലേക്ക് ഉഴവൂര്‍ സംഗമം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അഞ്ചാമത് ഉഴവൂര്‍ സംഗമം 2011 ജൂലൈ രണ്ടിന് ലെസ്റ്ററില്‍ നടക്കും. സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി പയസ് മലേമുണ്ടയ്ക്കന് ജനറല്‍ കോ ഓര്‍ഡിനേറ്ററായും മനോജ് ആലക്കല്‍ ഓര്‍ഗനൈസറായും ഡെന്നീസ് വഞ്ചിത്താനം ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. മറ്റ് കമ്മിറ്റികളുടെ ഭാരവാഹികള്‍ : ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ – സിബു കൈപ്പുങ്കല്‍ , സ്വാഗതസംഗമം കണ്‍വീനര്‍ ജോയി കുന്നാംപടവില്‍ , പി.ആര്.ഒ – പ്രദീപ് മലേമുണ്ടയ്ക്കല്‍ , സംഗമം ഈവ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ – ഷിജു കൈപ്പുങ്കല്‍
ഉഴവൂര്‍ സംഗമം ഈവിന്റെ ആവശ്യങ്ങള്‍ക്കായി ഷിജു കൈപ്പുങ്കലിനെയാണ് ബന്ധപ്പെടേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് മലേമുണ്ടയ്ക്കല്‍ – 01162364581
മനോജ് ആലയ്ക്കല്‍ – 07809625897
ഡെന്നീസ് വഞ്ചിത്താനത്ത് – 07971208287
ഷിജു കൈപ്പുങ്കലില് – 0753376733
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല