സ്വന്തം ലേഖകന്‍: ഉത്തേജക മരുന്നില്‍ മുങ്ങിക്കുളിച്ച് റഷ്യന്‍ കായികരംഗം, പാരാലിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്ക്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയാണ് പാരാലിമ്പിക്‌സില്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്.
റഷ്യയില്‍ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം നടക്കുന്നുവെന്ന ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെയും മക്‌ലാരന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, നടപടിക്കെതിരേ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യ അറിയിച്ചു. നേരത്തേ, ഉത്തേജക മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് റഷ്യയെ ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണമായി വിലക്കാന്‍ നീക്കമുണ്ടായെങ്കിലും പിന്നീട് വിലക്ക് ചില താരങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
റിയോ ഡി ജനീറോവില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 18 വരെയാണ് പാരാലിമ്പിക്‌സ് അരങ്ങേറുന്നത്. പാരാലിമ്പിക് കമ്മിറ്റിയുടെ വിലക്ക് നിലവില്‍ വന്നതോടെ റഷ്യന്‍ കായികതാരങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല