സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നിരാശ, വനിതാ ടെന്നീസില്‍ സാനിയ, പ്രാര്‍ഥന സഖ്യം പുറത്ത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയപ്രാര്‍ഥന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ചൈനയുടെ ഷൂവായി പെങ് ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പരാജയം.
ആദ്യസെറ്റ് ചൈനീസ് സഖ്യം നേടിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ പ്രാര്‍ഥന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ വ്യക്തമായ ലീഡോടെ ഷുവായി പെങ് ഷുവായിസാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത നേടുകയായിരുന്നു. സ്‌കോര്‍ 67, 75, 57
പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന രോഹന്‍ ബൊപ്പണ്ണ ലിയാന്‍ഡര്‍ പെയ്‌സ് സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. പോളണ്ട് ജോഡികളായ ലൂക്കാസ് ക്യുബോട്ട മാന്‍സിന്‍ മറ്റ്‌കോവ്‌സ്‌കി സഖ്യമാണ് ഇന്ത്യന്‍ ജോഡികളെ കീഴ്‌പ്പെടുത്തിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല