ആദാമിന്റെ മകന് അബുവിന് വിനോദനികുതിയില്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പ്രഖ്യാപനം പാഴ്വാക്കായി. ചിത്രം കാണുന്നതിന് പ്രേക്ഷകരില്‍ നിന്ന് വിനോദനികുതി തീയേറ്ററുകളില്‍ ഈടാക്കുന്നുണ്ട്.
സംസ്ഥാനത്തെ 70 തിയേറ്ററുകളിലാണ് ഒരേസമയം ആദാമിന്റെ മകന് അബു റിലീസ് ചെയ്തത്. ഇവിടങ്ങളില്‍ നിന്നെല്ലാം പ്രേക്ഷകരില്‍ നിന്നും വിനോദനികുതി ഈടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരോ ടിക്കറ്റില്‍ നിന്നും അഞ്ച് മുതല്‍ 14രൂപവരെയാണ് വിനോദനികുതിയായി ടിക്കറ്റുകള്‍ ഈടാക്കുന്നത്.
സംസ്ഥാന-ദേശീയ ഗവണ്മെന്റുകളുടെ പുരസ്കാരം നേടിയ ആദാമിന്റെ മകന് അബുവിന് വിനോദ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ത്രിതല പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും ലഭിക്കാത്തതാണ് ഇളവ് അനുവദിക്കപ്പെടാത്തതിനു കാരണമെന്നു പറയുന്നു.
അതിനാല്‍ ഇതു സംബന്ധിച്ച നിര്‍ദേശവും തീയേറ്ററുകള്‍ക്ക് ലഭിച്ചില്ല. അതുകൊണ്ടാണ് തങ്ങള്‍ വിനോദനികുതി ഈടാക്കുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് സിനിമ കാണാനെത്തിയവര്‍ക്ക് സാധാരണ നല്കുന്ന തുക നല്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.
ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നടന് സലിംകുമാറിന്റെ ലാഫിംങ് വില്ലയാണ് ചിത്രത്തിന്റെ റിലീസിംങ് ഏറ്റെടുത്തത്. മന്ത്രി പ്രഖ്യാപിച്ചിട്ടും വിനോദ നികുതി ഈടാക്കുന്ന സംഭവത്തില്‍ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല