സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സിനെത്തിയ നബീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍. 22 കാരനായ ജോനാസ് ജൂനീസ് എന്ന ബോക്‌സിംഗ് താരത്തെയാണ് ബ്രസീലിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ വെയറ്റ്‌റസായ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമുള്ള പരാതിയുമായി യുവതി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ജോനാസിനെ കസ്റ്റഡിയിലെടുത്തത്.
ഒളിമ്പിക്‌സ് ആരംഭിച്ചതിനുശേഷം പോലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ കായിക താരമാണ് ജോനാസ്. സമാനമായ കേസില്‍ മൊറോക്കോ ബോക്‌സര്‍ ഹസന്‍ സാദ(22) കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഹസന് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതാകുകയും ചെയ്തു.
ഒളിമ്പിക്‌സ് ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ നമീബിയയുടെ പതാക വഹിച്ചത് ജോനാസ് ജൂനീസ് ആയിരുന്നു. സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് നമീബിയന്‍ ടീമിന്റെ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല