സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് മിന്നുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. എട്ടാം മിനുറ്റില്‍ ചിന്‍ഗ്ലന്‍സനയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 35 ആം മിനുറ്റില്‍ കോദജിത്തിലൂടെ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
ഗോണ്‍സലോയാണ് 48 ആം മിനുറ്റില്‍ അര്‍ജന്റീനക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. പെനാല്‍റ്റി കോണ്‍ണറിലൂടെയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പിറന്നത്. വാശിയേറിയ മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യക്ക് തുണയായി.
ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്കെരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളച്ചു. ഹൂട്ടറിന് (ഫൈനല്‍ വിസില്‍) സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ നേടിയ തകര്‍പ്പന്‍ ഫീല്‍ഡ്‌ഗോളില്‍ 21നാണ് ജര്‍മനി ഇന്ത്യയെ മറികടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല