1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2016

സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തെ ഹൈടെക് എടിഎം തട്ടിപ്പ്, പിടിയിലായ റൊമേനിയന്‍ പൗരനെ കേരളത്തിലെത്തിക്കും, ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കിയതായി എസ്ബിടി. മുബൈയില്‍ അറസ്റ്റിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലിനെയാണ് മുംബൈ ബേലാപ്പൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇയാളെ കേരളാ പോലീസ് കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. ന്യൂബോംബയിലെ തുംഗ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

അതേസമയം, ഇയാള്‍ക്ക് അനുയായികള്‍ ആരെങ്കിലും ഉണ്ടോ എന്നുള്ളത് വ്യക്തമല്ല. രണ്ട് വര്‍ഷം മുന്‍പ് മുംബൈയിലും സമാനമായ രീതിയില്‍ തട്ടിപ്പു നടന്നിരുന്നു. അതില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ, മറ്റൊരു പ്രതിയുടെ പേരും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ ഇയാളുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അറിയാനായി സൈബര്‍ സെല്ലിന്റെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ വിദേശത്തേയ്ക്ക് കടന്നതായാണ് നിലവിലെ സൂചന.

അതിനിടെ ഹൈടെക് എടിഎം തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് നഷ്ടമായ പണം തിരികെ നല്‍കിയതായി എസ്.ബി.ടി അറിയിച്ചു. തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനും തട്ടിപ്പിന് ഇരയായവര്‍ക്ക് പുതിയ എ.ടി.എം കാര്‍ഡുകള്‍ നല്‍കുമെന്നും എസ്.ബി.ടി വ്യക്തമാക്കി. എസ്.ബി.ടി ഇടപാടുകാര്‍ പിന്‍ നമ്പര്‍ മാറ്റണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.