1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2016

സ്വന്തം ലേഖകന്‍: ആഗസ്റ്റ് 12 മുതല്‍ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ സെല്‍ഫി എടുത്താല്‍ കുടുങ്ങും. ആഗസ്റ്റ് 12 മുതല്‍ 18 വരെ സന്ദര്‍ശകര്‍ ദേശീയ സ്മാരകങ്ങള്‍ക്കു മുന്നില്‍ സെല്‍ഫി എടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിട്ടു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സെല്‍ഫി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതാണ് മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നിലെന്നാണ് സൂചന.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ 18 വരെ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ സെല്‍ഫി നിരോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം ഡിഎസ്എല്‍ആര്‍ ഉള്‍പ്പെടെയുള്ള മറ്റു കാമറകള്‍ക്ക് നിരോധനമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.