സുജു ജോസഫ്: ജ്വാലയുടെ ആഗസ്‌ററ് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് , മലയാള സിനിമയിലെ ബുദ്ധിജീവിയും നിഷേധിയുമായി അറിയപ്പെട്ടിരുന്ന ജോണ്‍ ഏബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പോടെ. ജോണ്‍ എബ്രഹാം സിനിമാ പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് ശ്രീ.കെ.ജി. ജോര്‍ജ് സഹപാഠിയും സഹപ്രവര്‍ത്തകനുമായ ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ച് നടത്തിയ പ്രഭാഷണം ജോണ്‍ എബ്രഹാം എന്ന മനുഷ്യനെ കൂടുതല്‍ അടുത്തറിയാന്‍ ഇടയാക്കുന്നുണ്ട്.
മുന്‍ ലക്കങ്ങളിലേതുപോലെതന്നെ പ്രൗഢ ഗംഭീരവും ചിന്തോദീപകവുമാണ് മുഖ പ്രസംഗം. ഏതൊരു വ്യക്തിയും സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പാലിക്കേണ്ട ധാര്‍മ്മിക നിയമങ്ങള്‍ ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടില്‍ തന്റെ എഡിറ്റോറിയലിലൂടെ വരച്ച് കാട്ടുന്നു.
കൃഷ്ണ ദീപക്കിന്റെ ‘എന്റെ കൊളാഷുകളുടെ നിറവസന്തവും’ ഉണ്ണികൃഷ്ണന്‍ പൂഴിക്കാടിന്റെ ‘മിഖായേലിന്റെ ജീവിതത്തില്‍ ദൈവം ഇടപെടുന്നതും’ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അബ്ബാസിന്റെ ‘പ്രതീക്ഷ’യെന്ന കവിത പ്രവാസി മലയാളികളുടെ നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ചയായി മാറി. പ്രമുഖ എഴുത്ത് കാരനായ ശിഹാബുദീന്‍ പൊയ്ത്തുംകടവുമായി നീതു പാട്ടൂര്‍ നടത്തിയ അഭിമുഖം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.
ആകര്‍ഷ വയനാടിന്റെ ‘കൃഷ്‌ണേട്ടന്‍’ എന്ന കഥയും, അന്‍വര്‍ എം സാദത്ത് എഴുതിയ ‘സിസ്റ്റര്‍ മേരി ലിറ്റിയുടെ ജീവിത കഥ’യും ഡോ ഷാഫി കെ മുത്തലീഫിന്റെ ലേഖനവും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാവും. ദിവ്യാലക്ഷ്മിയുടെ ‘സമാന്തര’മെന്ന കഥയും ആന്റണി മുനിയറയുടെ കവിതയും ജ്വാലയുടെ ഈ ലക്കത്തിന് മാറ്റ് കൂട്ടുന്നു.
ഏവര്‍ക്കും സ്വാതന്ത്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അവസാനിക്കുന്ന ജ്വാലയുടെ ഈ ലക്കത്തില്‍ മുഖച്ചിത്രമായെത്തിയത് യുക്മ സ്റ്റാര്‍ സിംഗര്‍ വിജയി അനു ചന്ദ്രയാണ്. ഓരോ ലക്കവും ഏറെ സവിശേഷതകളോടെ പുറത്തിറക്കുന്ന ജ്വാലയുടെ അണിയറ പ്രവര്‍ത്തകരെ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലുംജനറല്‍ സെക്രട്ടറിശ്രീ. സജീഷ് ടോമും അഭിനന്ദിച്ചു. ജ്വാല ആഗസ്‌ററ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല