സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ബുര്‍ഖക്ക് സമ്പൂര്‍ണ നിരോധനം വരുന്നു, നടപടി തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍. ആഭ്യന്തര മന്ത്രി തോമസ് മൈസീര്‍ അവതരിപ്പിച്ച പരിഷ്കാരങ്ങളുടെ ഭാഗമായാണു പുതിയ നടപടി. എന്നാല്‍ ജര്‍മനിയില്‍ നിലവില്‍ ബുര്‍ഖ ധരിക്കുന്നതില്‍ നിയന്ത്രണമില്ല. തുടര്‍ച്ചയായി നടക്കുന്നു ആക്രമണങ്ങളുടെ പശ്ചത്തലത്തിലാണ് ഈ തീരുമാനം എന്നു സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
അതോടൊപ്പം കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികള്‍ ജര്‍മനി ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ല എന്നും വാര്‍ത്തകള്‍ പറയുന്നു. ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ കടുത്ത മത വിവേചനം അനുഭവിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മിക്ക ക്യാമ്പുകളിലും ഭൂരിപക്ഷമായ മുസ്ലീങ്ങള്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തു യാണെന്നും ക്യാമ്പുകളിലെ ഭീകരാക്രമണം ഭയന്ന് ക്രൈസ്തവര്‍ ബൈബിള്‍ ഒളിപ്പിക്കേണ്ടി വരുന്നതായും ബ്രിട്ടീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.
ക്രൈസ്തവരെ വൃത്തിയില്ലാത്തവരെന്നും തെരുവ് നായകളേക്കാള്‍ നികൃഷ്ടരായിട്ടുമാണ് പരിഗണിക്കുന്നതെന്നും ക്യാമ്പ് വിടാന്‍ ക്രിസ്ത്യാനികള്‍ നിര്ബ്ബന്ധിതമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ ക്യാമ്പുകളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണെങ്കിലും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ ആദ്യ കരാറില്‍ 28,600 കുടിയേറ്റക്കാരെ കൊണ്ടുവരാന്‍ രാജ്യം സമ്മതിച്ചിരുന്നു. മൊത്തം വരുന്ന 1,60,000 പേരില്‍ ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നായി 27,000 പേര്‍ക്ക് ജര്‍മ്മനി അവസരം ഒരുക്കും. തുര്‍ക്കി, യുറോപ്യന്‍ യൂണിയന് എന്നിവയുമായുള്ള രണ്ടാമത്തെ കരാറില്‍ സിറിയയില്‍ നിന്നുള്ള 18,000 കുടിയേറ്റക്കാരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കുവെയ്ക്കും. ഇതില്‍ 1,600 പേര് കൂടി ജര്‍മ്മനിയില്‍ എത്തുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല