സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ നാലാം സ്വര്‍ണം മുങ്ങിയെടുത്ത് ഫെല്‍പ്‌സ്, തകര്‍ത്തത് 2000 വര്‍ഷം പഴക്കമുള്ള അപൂര്‍വ റെക്കോര്‍ഡ്. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് നേട്ടം. ഇതോടെ ഫെല്‍പ്‌സിന്റെ ഒളിമ്പിക് സ്വര്‍ണ്ണനേട്ടം 22 ആയി. കൂടുതല്‍ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സ് സ്വന്തമാക്കി. 2000 വര്‍ഷം മുന്‍പ് ഗ്രീസിന്റെ ലിയോനിഡസ് റോഡ്‌സ് കുറിച്ച 12 വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമെന്ന റെക്കോഡാണ് ഫെല്‍പ്‌സ് തകര്‍ത്തത്.
ഫെല്‍പ്‌സിന്റെ ശേഖരത്തില്‍ 25 ഒളിമ്പിക് സ്വര്‍ണ മെഡലുകളുണ്ട്. അതില്‍ 14 എണ്ണം റിലേ മത്സരങ്ങളില്‍ നീന്തിയെടുത്തതാണ്. ലിയോനിഡസിന്റെ കാലഘട്ടത്തില്‍ റിലേ മത്സരങ്ങളുണ്ടായിരുന്നില്ല. കൂടാതെ അന്ന് നീന്തല്‍ ഒളിമ്പിക് മത്സരയിനവുമായിരുന്നില്ല. 164, 160, 156, 152 (ബി.സി.) ഒളിമ്പിക്‌സുകളിലാണ് ലിയോനിഡസ് സ്വര്‍ണ വേട്ട നടത്തിയത്.
മൂന്നിനങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടാനും അദ്ദേഹത്തിനായെന്നു ചരിത്ര രേഖകള്‍ പറഞ്ഞു. എട്ടു വര്‍ഷം മുന്‍പ് റേയ് എവറിയുടെ എട്ട് ഒളിമ്പിക് സ്വര്‍ണമെന്ന റെക്കോഡ് ഫെല്‍പ്‌സ് മറികടന്നിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റായിരുന്നു എവ്‌റി. 1900, 1904, 1908 ഒളിമ്പിക്‌സുകളില്‍ ഹൈജമ്പ്, ലോങ്ജമ്പ്, ട്രിപ്പിള്‍ ജമ്പ് ഇനങ്ങളില്‍ സ്വര്‍ണം എവ്‌റിക്കായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല