സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. എട്ടാം സീഡ് ഈജിപ്തിന്റെ മായര്‍ ഹാനിയെ പരാജയപ്പെടുത്തിയാണ് ദീപിക കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 1012, 115, 116, 114. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം കടുത്ത പോരാട്ടത്തിലൂടെ ദീപിക കിരീടം തിരിച്ചുപിടിക്കുകയായിരുന്നു. മത്സരം 40 മിനിറ്റ് നീണ്ടു. ദീപികയുടെ ഈ വര്‍ഷത്തെ ആദ്യ കിരീടമാണിത്.
അടുത്തയാഴ്ച, ലോക ഡബിള്‍സ് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത് ദീപികയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 2015 ഫെബ്രുവരിയില്‍ കാനഡ വിന്റര്‍ ഓപ്പണ്‍ കിരീടം നേടിയതിനുശേഷമുള്ള ദീപികയുടെ പ്രധാന കിരീടമാണിത്.
ലോക ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജോഷ്‌ന ചിന്നപ്പയ്‌ക്കൊപ്പമാണ് ദീപിക കളിക്കാനിറങ്ങുന്നത്. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപികജോഷ്‌ന സഖ്യം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സൗരവ് ഘോഷാലാണ് മിക്‌സഡ് ഡബിള്‍സില്‍ ദീപികയുടെ പങ്കാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല