സ്വന്തം ലേഖകന്‍: യുകെയില്‍ മലയാളി ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് രോഗികള്‍ നിയമ നടപടിക്ക്. മുന്‍ എന്‍എച്ച്എസ് ഡോക്ടറായ മനുനായരാണ് ചികിത്സാ പിഴവെന്ന ആരോപണം നേരിടുന്നത്. ഡോക്ടര്‍ ചികിത്സിച്ച 57 രോഗികളാണ് ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്ടര്‍ക്ക് എതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ആവശ്യമില്ലാതെ ശസ്ത്രക്രിയ നടത്തി, ഇല്ലാത്തരോഗത്തിനു മരുന്നു നല്കി തുടങ്ങിയവയാണു ഡോ. മനുനായര്ക്ക് എതിരേയുള്ള ആരോപണങ്ങള്‍.
പ്രോസ്റ്റേറ്റ് കാന്‍സര്‍ ഇല്ലാത്ത ചിലര്‍ക്ക് കാന്‍സര്‍ ചികിത്സ നല്‍കിയെന്ന പരാതിയെക്കുറിച്ച് യുകെയിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം തുടങ്ങി.
പ്രോസ്റ്റേറ്റ് നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ 170 പുരുഷന്മാരെ എന്‍എച്ച് എസ് ട്രസ്റ്റ് ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാ ഞ്ഞു. 2015 ല്‍ മനുനായര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍നിന്നു രാജിവച്ചിരുന്നു. മെഡിക്കല്‍ വിദഗ്ധനെന്ന നിലയില്‍ നേരത്തെ മനുനായര്‍ ഒരു ടിവി ഷോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല