1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2016

എ. പി. രാധാകൃഷ്ണന്‍: രാമായണമാസമായ കര്‍ക്കിടകം വിടപറയുന്നു, ഇല്ലം നിറയും നിറപുത്തരിയും ആചരിച്ചു ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി തുടങ്ങി. നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇല്ലം നിറ ആചരണം നടക്കുന്നു. കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ തോര്‍ന്ന് ഓരോ പുല്‍ക്കൊടി തുന്പിലും പൂക്കള്‍ വിരിയുന്ന ആവണി മാസം മലയാളികള്‍ക്ക് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും മാസം കൂടിയാണ്. തുന്പയും തെച്ചിയും മുക്കുറ്റിയും തീര്‍ക്കുന്ന പൂമെത്തയില്‍ മധുനുകരുവാന്‍ എത്തുന്ന തുന്പികളും ചിത്രശലഭങ്ങളും കേരളത്തില്‍ ഇനി നിത്യ കാഴ്ച. മുറ്റത്ത് വര്‍ണ്ണവിസ്മയം ചാലിച്ച പൂക്കളങ്ങള്‍ മാവേലി മന്നനെ വരവേല്‍ക്കുന്ന കേരളത്തിന്റെ ദേശിയ ഉത്സവമായ ഓണം, ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജയന്തി, വിനായക ചതുര്‍ഥി, ലോകത്തിനു സാഹോദര്യത്തിന്റെ സന്ദേശം നല്‍കിയ രക്ഷാബന്ധന്‍, കേരളത്തിലെ നവോഥാന നായകരില്‍ പ്രധാനികളായ, ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തികള്‍ തുടങ്ങി നിരവധി പരിപാടികളാണ് ചിങ്ങമാസത്തില്‍ ഉള്ളത്. യു കെ യില്‍ അങ്ങോളമിങ്ങോളം ഉള്ള എല്ലാ മലയാളികള്‍ക്കും ഇനിയുള്ള വാരാന്ത്യങ്ങള്‍ ആഘോഷങ്ങളുടേതാകും. ആഘോഷരാവുകളില്‍ അണിചേരാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും തയാറായി കഴിഞ്ഞു.

ഭഗവത് ഗീതയിലൂടെ ജ്ഞാനപ്രകാശം പരത്തിയ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജയന്തി ആഘോഷങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായ രക്ഷാബന്ധനും ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്‌സംഗത്തില്‍ ഈ മാസം ആചരിക്കും. ഈ മാസം 27 നു ശനിയാഴ്ച പതിവ് വേദിയായ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ചാണ് ആഘോഷ പരിപാടികള്‍. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചു പ്രത്യേക അര്‍ച്ചന, നാമസങ്കീര്‍ത്തനം, തുടങ്ങി നിരവധി പരിപാടികള്‍ സത്‌സംഗത്തിനോടനുബന്ധിച്ചു നടക്കും. വൈകീട്ട് 5:30 മുതല്‍ ആണ് പരിപാടികള്‍ ആരംഭിക്കുന്നത്. പരിപാടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പ്രസിദ്ധികരിക്കും.

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 731 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.