സ്വന്തം ലേഖകന്‍: ഒളിച്ചോടാന്‍ ശ്രമിക്കുന്ന ജിഹാദി വധുക്കളോട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത, സിറിയയിലേക്ക് പോയ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. പീഡനം സഹിക്കാതെ ഒളിച്ചോടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ പൊതുജനങ്ങള്‍ക്ക് മുന്നിലിട്ട് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയിരുന്നതായി ജിഹാദി വധുവാകാന്‍ നാടുവിടുകയും റഷ്യന്‍ വ്യോമാക്രണത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പറഞ്ഞു. ക്രൂര കൃത്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിനാല്‍ പെണ്‍കുട്ടി ഒളിച്ചോടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സിറിയയിലേക്ക് കിഴക്കന്‍ ലണ്ടനില്‍ നിന്നും പലായനം ചെയ്ത മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളായ കഡീസാ സുല്‍ത്താന എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ഇസ്‌ളാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് മതം മാറുകയും ബ്രിട്ടന്‍ വിടുകയും ചെയ്ത ആദ്യ ബ്രിട്ടീഷുകാരിയാണ് ഈ പെണ്‍കുട്ടി. ജിഹാദി വധുവാകാന്‍ പോയെങ്കിലും ഇസ്‌ളാമിക് സ്‌റ്റേറ്റില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് പദ്ധതി ഉണ്ടായിരുന്നെന്നും എന്നാല്‍ ഒളിച്ചോടിയ ഒരു പെണ്‍കുട്ടിയോട് ഭീകരര്‍ ചെയ്ത ക്രൂരത കണ്ട് ഭയന്ന് പിന്മാറുകയായിരുന്നെന്നും ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു.
ആസ്ട്രിയക്കാരിയായ സാമ്ര കെസിനോവിക് എന്ന 17 കാരിയാണ് റഖയില്‍ നിന്നും സിറിയയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. സാമ്രയെ പൊതുജനങ്ങളുടെ മുന്നിലിട്ട് തല്ലിക്കൊല്ലുകയായിരുന്നു. 16 വയസ്സുള്ളപ്പോള്‍ 15 കാരികളായ ഷമീമ ബീഗത്തിനും അമിരാ അബാസിനും ഒപ്പം 2015 ഫെബ്രുവരിയില്‍ ആയിരുന്നു കഡീസാ ഗാറ്റ്‌വിക് വിമാനത്താവളം വഴി സിറിയയില്‍ എത്തിയത്.
ഇന്റര്‍നെറ്റിലൂടെ ഐഎസ് ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാണ് ഇവര്‍ ബ്രിട്ടന്‍ വിട്ടത്. ജിഹാദികളെ വിവാഹം കഴിച്ചുള്ള ഒരു പുതുജീവിതത്തില്‍ ആവേശിതരായി എത്തിയ കഡീസ റക്കയില്‍ തന്റെ പുതിയ ഭര്‍ത്താവ് മരിച്ചതോടെയാണ് മിഥ്യാലോകത്ത് നിന്നും മോചിതയായത്. തനിക്ക് രക്ഷപ്പെടാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നും അതിര്‍ത്തി കടക്കുക അസാധ്യമാണെന്നും ഇവര്‍ ഫോണില്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.
തനിക്ക് ഭയം തോന്നുകയാണെന്നും ഒന്നും നന്നായി തോന്നുന്നില്ലെന്നൂം എന്തിനാണ് ഭയപ്പെടുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവിടെ എല്ലാം തെറ്റാണ് സംഭവിക്കുന്നതെന്നും താന്‍ ഒരിക്കലും നിങ്ങളെ കാണുമെന്ന് കരുതുന്നില്ലെന്നും സഹോദരിയോട് ഫോണില്‍ പറഞ്ഞിരുന്നു. സോമാലി വംശജനായ ഒരു അമേരിക്കന്‍ ഐഎസ് തീവ്രവാദിയെ ആയിരുന്നു കഡീസ വിവാഹം കഴിച്ചത്. സിറിയയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. അവസാന ദിനങ്ങളില്‍ കഡീസയും സുഹൃത്തുക്കളും തങ്ങളെ ചാവേറായി ഉപയോഗിക്കുമോ എന്ന ആശങ്കയും ബന്ധുക്കളുമായി പങ്കുവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല