സ്വന്തം ലേഖകന്‍: സരോദ് മാന്ത്രികന് ഉസ്താദ് അംജദ് അലി ഖാന് വിസ നിഷേധിച്ചതിന് കാരണമുണ്ടെന്ന് യുകെ ഹോം ഓഫീസ്. വിസ നിഷേധം വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയ യുകെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ നിബന്ധകള്‍ പാലിക്കാത്തതിനാലാണ് അംജദ് അലി ഖാന് വിസ അനുവദിക്കാതിരുന്നതെന്ന് വ്യക്തമാക്കി.
അതേസമയം വിസ നിഷേധിക്കാനിടയായ സംഭവത്തില്‍ അംജദ് അലി ഖാനുമായി സംസാരിക്കുമെന്നും ഇപ്പോള്‍ വിശദമായ പ്രതികരണത്തിനില്ലെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന് വക്താവ് പറഞ്ഞു. വെള്ളിയാഴ്ചയാണ് അംജദ് അലി ഖാന് ബ്രിട്ടന് വിസ നിഷേധിച്ചത്.
ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പരിപാടിക്കായി പോകുന്നതിനാണ് അദ്ദേഹം വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ വിസ നിഷേധിച്ച ബ്രിട്ടന്റെ നടപടി ഞെട്ടിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സരോദ് മാന്ത്രികന് വിസ നല്‍കാത്തത്ത് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഹോം ഓഫീസ് വിശദീകരണവുമായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല