സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ടെന്നീസില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി, സാനിയ, ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. നാലാം സീഡായ സാനിയ മിര്‍സരോഹന്‍ ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ്‌രാജീവ് റാം സഖ്യത്തോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി.
ആദ്യ സെറ്റ് 62ന് സ്വന്തമാക്കിയ ഇന്ത്യന്‍ ജോഡി പിന്നീട് നിറം മങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. രണ്ടാം സെറ്റില്‍ തിരിച്ചു വന്ന അമേരിക്കന്‍ സഖ്യം 62ന് സെറ്റ് സ്വന്തമാക്കി. ഇതോടെ ടൈ ബ്രേക്കറിലേക്ക് മത്സരം നീളുകയായിരുന്നു. ടൈ ബ്രേക്കറിന്റെ തുടക്കത്തില്‍ 31ന് മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷേ മേധാവിത്വം നിലനിര്‍ത്താനായില്ല.
വീനസിന്റെ പരിചയസമ്പത്തിന് മുന്നില്‍ സാനിയയും ബൊപ്പണ്ണയും പതറിയപ്പോള്‍ തുടര്‍ച്ചയായ ഒമ്പത് പോയിന്റുകള്‍ നേടി 103ന് ടൈബ്രേക്കര്‍ വിജയിച്ച് അമേരിക്കന്‍ സഖ്യം ഫൈനലിലേക്ക് കുതിച്ചു. സെമിയില്‍ തോറ്റതോടെ ഇനി വെങ്കല മെഡലിനായുള്ള മത്സരമാണ് ഇന്ത്യക്ക് പ്രതീക്ഷ. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ യു.എസ്.എചെക്ക് റിപ്പബ്ലിക്ക് സെമി ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കുന്നവരായിരിക്കും ഇന്ത്യയുടെ എതിരാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല