സ്വന്തം ലേഖകന്‍: ഐസിയുവില്‍ പിതാവിനെ ഡോക്ടറായ മകള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, മകള്‍ക്കെതിരെ വധശ്രമത്തിന് കേസ്. ആശുപത്രി ഐസിയുവില്‍ കിടന്ന പിതാവിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഡോക്?ടറായ മകള്‍ ഊരിമാറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചെന്നെ കില്പോക്കിലെ ആദിത്യ ആശുപത്രിയില്‍ കഴിഞ്ഞ സെപ്?റ്റംബറിലായിരുന്നു സംഭവം. രണ്ട്? മാസത്തിന്? ശേഷം 2015 നവംബറില്‍ ഈ വൃദ്ധന് സ്വാഭാവിക മരണത്തിന് കീഴടങ്ങുകയും ചെയ്തു. മകള്‍ പിതാവി?നെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടുവിക്കുന്നതിന്റേയും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഊരിമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. 82 വയസുള്ള ഡോ. ഇ. രാജഗോപാല്‍ ഹൃദയസംബന്ധമായ അസുഖ?ത്ത തുടര്‍ന്ന്? ചികിത്സയിലായിരുന്നു. മകനായ ഡോ. ആര് ജയപ്രകാശിന്റെ ആശുപത്രിയിലാണ്? രാജഗോപാലിനെ പ്രവേശിപ്പിച്ചിരുന്നത്?. രാജഗോപാലി?ന്റെ മകള്‍ ഡോ. ജയസുധ രണ്ട്? മക്കള്‍ക്കൊപ്പം ?ഐ.സി.യുവിലെത്തി ചെയ്യുന്ന കാര്യങ്ങളാണ്? വിഡിയോയിലുള്ളത്?. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ സ്വകാര്യത വേണം എന്ന് പറഞ്ഞ് ഡോ. ജയസുധ പുറത്താക്കുന്നു. പിന്നീട്? ജയസുധയുടെ മകന് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ചില രേഖകള്‍ പുറത്തെടുത്തു. പിതാവിനെ ഭീഷണിപ്പെടുത്തി മകള്‍ രേഖകളില്‍ ഒപ്പിടുവിച്ചു. പിന്നീട് പിതാവിന്റെ വിരലടയാളവും ബലമായി മകള്‍ രേഖകളില്‍ പതിപ്പിച്ചു. തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ഉപയോഗിച്ച് കൈവിരലിലെ മഷിമായിച്ചു. പിന്നീട്? ജീവന് നിലനിര്‍ത്തുന്നതിനായി മരുന്നുകള്‍ നല്കാനിട്ടിരുന്ന ഐ.വി ട്യൂബ് ഊരിമാറ്റി. ഈ സമയം അവിടെയെത്തിയ ഡോക്ടര്‍മാരോടും നഴ്സിനോടും എന്തോ പറഞ്ഞ് ജയസുധയും മക്കളും സ്ഥലംവിടുന്നതാണ്? ദൃശ്യങ്ങളിലുള്ളത്?. ജയസുധക്കെതിരെ നടപടിയെടുക്കണ?െമന്ന്? ആവശ്യ?പ്പെട്ട്? സഹോദരന് ഡോ.ജയപ്രകാശ്? ഫെബ്രുവരിയില്‍ തമിഴ്?നാട്? മെഡിക്കല്‍ കൗണ്‍സിലിന്? പരാതി നല്കി. കൊലപാതകശ്രമം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ്? ജയസുധക്കെതിരെ ചുമത്തിയിരിക്കുന്നത്?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല