1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2016

സ്വന്തം ലേഖകന്‍: പ്രശ്‌സ്ത തമിഴ് ഗാന രചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു. 41 വയസായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ നാ മുത്തുകുമാര്‍ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.

‘സീമന്റെ വീര നടൈ’ എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാര്‍ സിനിമയിലെത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ക്കായ് മുത്തുകുമാര്‍ ഗാനങ്ങളെഴുതി. മിന്‍സാര കനവ്, സമി, ഗജിനി, കാതല്‍ കൊണ്ടേന്‍, അഴകിയ തമിഴ് മകന്‍, അയന്‍, യാദവന്‍, മദ്രാസ്പട്ടണം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്.

രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡും, സംസ്ഥാന അവാര്‍ഡും മറ്റ് നിരവധി അവാര്‍ഡുകളും നേടി. അജിത്ത് അഭിനയിച്ച കിരീടം സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയതും മുത്തുകുമാറാണ്.

കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധയനായിരുന്ന മുത്തുകുമാറിന്റെ സില്‍ക് സിറ്റി എന്ന നോവല്‍ ഏറെ പ്രശസ്തമാണ്. റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ ‘ആനന്ദ യാഴൈ മീട്ടുകിറാല്‍’, വിജയിയുടെ സയ് വത്തിലെ ‘അഴകേ അഴകേ’ എന്നീ ഗാനങ്ങളാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഗജിനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി.

അദ്ദേഹത്തിന്റെ വെയില്‍ എന്ന സിനിമയിലെ ഉരുകുതേ മരുകുതേ, കാതല്‍ കൊണ്ടേനിലെ ദേവതയെ കണ്ടേന്‍, നെഞ്ചോട് കളന്ദിത്, ഗജിനിയിലെ സുട്ടും വിഴി, ഗൗതം മേനോന്റെ നീ താനെ എന്‍ പൊന്‍വസന്തം എന്ന സിനിമയിലെ ഗാനങ്ങള്‍, നാന്ഡ മഹാന്‍ അല്ല എന്ന ചിത്രത്തിലെ വാ വാ നിലവ് പുടിച്ചിതരവ, ബോസ് എങ്കിര ഭാസ്‌കരനിലെ യാര്ഡ ഇന്ത പെണ്‍താന്‍, അങ്ങാടിത്തെരുവിലെ ഉന്‍ പേരെ സൊല്ലും, പയ്യയിലെ തുള്ളി തുള്ളി മഴയായി, പൂങ്കാട്രേ പൂങ്കാട്രേ, അഡഡ മഴഡ തുടങ്ങിയ ഗാനങ്ങള്‍ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.