സ്വന്തം ലേഖകന്‍: അല്‍അഖ്സ പള്ളിയില്‍ ഇസ്രയേല്‍ തീവ്രവാദികള്‍ അതിക്രമിച്ചു കയറിയതായി റിപ്പോര്‍ട്ട്, പ്രതിഷേധവുമായി ഫലസ്തീന്. കിഴക്കന്‍ ജറുസലേമിലെ അല്‍അഖ്സ പള്ളിയിലേക്ക് 300 ഇസ്രായേല്‍ തീവ്രവാദികള്‍ ഞായറാഴ്ച അതിക്രമിച്ചു കയറിയതായും നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂതമത വിശ്വാസികള്‍ക്ക് പള്ളിയുടെ അകത്ത് കയറി പ്രാര്‍ഥിക്കാന്‍ നിരോധനമുണ്ട്. എന്നാല്‍, ഇത് ഇസ്രായേല്‍ സംഘടനകള്‍ നിരന്തരം ലംഘിക്കുന്നതായി ഫലസ്തീന് സംഘടനകള്‍ ആരോപിക്കുന്നു. ഇതിനിടെയാണ് ഞായറാഴ്ചത്തെ സംഭവം. ജൂത ആഘോഷമായ തിഷ ബാവ് ദിനമായിരുന്നു ഞായറാഴ്ച. ഇതിന്റെ ഭാഗമായാണ് കൂട്ടമായി ആളുകള്‍ എത്തിയത്.
2000 സെപ്റ്റംബറില്‍ അല്‍അഖ്സയില്‍ അന്നത്തെ ഇസ്രയേല്‍ പ്രസിഡന്റായിരുന്ന ഏരിയല്‍ ഷാരോണ്‍ പ്രവേശിച്ചതാണ് രണ്ടാം ഇന്‍തിഫാദ സമരങ്ങള്‍ക്ക് കാരണമായത്. 1967 ലെ അറബ് യുദ്ധത്തിലാണ് അല്‍അഖ്സ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ജറൂസലം പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തിയത്. 1980 ല്‍ മേഖല തങ്ങളുടേതാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല