സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോം ഹറാം തട്ടിക്കൊണ്ടുപോയ ചിബോക് പെണ്‍കുട്ടികളുടെ വീഡിയോ രണ്ടു വര്‍ഷത്തിനു ശേഷം പുറത്ത്. രണ്ടു വര്‍ഷം മുമ്പ് നൈജീരിയയിലെ ചിബോക് ഗ്രാമത്തിലെ സെക്കന്‍ഡറി സ്കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളുടെ വീഡിയോയാണ് ബോക്കോ ഹറാം പുറത്തുവിട്ടത്.
തട്ടമിട്ട അമ്പതോളം കുട്ടികളാണു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ ഒപ്പം മുഖംമൂടിധാരി നില്ക്കുന്നതും കാണാം. ചിബോക് സെക്കന്‍ഡറി സ്കൂളില്‍നിന്ന് 276 പേരെയാണു ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഏതാനും പേര് രക്ഷപ്പെട്ടെങ്കിലും ഇനിയും 219 പേര് ഭീകരരുടെ പിടിയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
പട്ടാളക്കാരുടെ പിടിയിലുള്ള ബോക്കോ ഹറാം അംഗങ്ങളെ വിട്ടയക്കണമെന്ന് മൈനാ യാക്കൂബ് എന്ന പെണ്‍കുട്ടി മാതാപിതാക്കളോടും ഫെഡറല്‍ സര്‍ക്കാരിനോടും ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
276 പെണ്‍കുട്ടികളെയാണ് ഭീകരസംഘടന തട്ടിക്കൊണ്ടുപോയതെങ്കിലും വിഡിയോയില്‍ 50 പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ.
ഏതാനും കുട്ടികള്‍ ബോകോ ഹറാമിനെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെടുന്ന തോക്കുധാരി പറയുന്നു. പെണ്‍കുട്ടികളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും, എന്നാല്‍ സര്‍ക്കാര്‍ പിടികൂടിയ തങ്ങളുടെ ആളുകളെ മോചിപ്പിക്കാതെ ഇവരെ മോചിപ്പിക്കില്ലെന്നും ഭീകരര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല