സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് വൈകാന്‍ സാധ്യത, 2019 അവസാനംവരെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് സൂചന. യൂറോപ്യന്‍ യൂണിയന് വിടുന്നതിന് അനുകൂലമായി ഹിതപരിശോധനയില്‍ ബ്രിട്ടീഷ് ജനത വിധിയെഴുതിയെങ്കിലും ഇനിയും ഏറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലേ ബ്രെക്സിറ്റ് (യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വിടുതല്‍) നടപ്പാക്കാനാവൂ.
ബ്രെക്സിറ്റിന് എതിരേ പ്രചാരണം നടത്തിയ തെരേസാ മേയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നതാണ് ബ്രെക്സിറ്റ് നടപടികള്‍ വൈകാനുള്ള പ്രധാന കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രെക്സിറ്റ് നടപ്പാക്കണമെങ്കില്‍ 50 ആം വകുപ്പ് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമിടണം.
അടുത്ത വര്‍ഷം ഇതിനുള്ള നടപടി സ്വീകരിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നടപടിക്രമം പൂര്‍ത്തിയാവാന്‍ രണ്ടുവര്‍ഷമെങ്കിലും എടുക്കും. എത്രയുംവേഗം വിടുതല്‍ ചര്‍ച്ച ആരംഭിക്കണമെന്നു ജര്‍മനിയും ഇതര ഇയു രാജ്യങ്ങളും ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല