1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2016

മാത്യു ജോസഫ്: സന്ദര്‍ ലാന്‍ഡ് വിശുദ്ധ അല്‍ഫോന്‍സാമ്മ തിരുനാളിന്റെ ‘ പ്രമോ ‘ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. സജി തോട്ടത്തിലച്ചന്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം റിലീസ് ചെയ്തു . മലയാളി സമൂഹം ആവേശ പൂര്‍വം കാത്തിരിക്കുന്ന നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ തിരുനാളിനു സാക്ഷ്യം വഹിക്കാന്‍ സമീപസ്ഥലത്തു നിന്നും വിശ്വാസികള്‍ പങ്കെടുക്കാറുണ്ട് . യു കെയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി പ്രത്യേക രൂപത രൂപീകരിച്ച പശ്ചാത്തലത്തില്‍ നടക്കുന്ന തിരുനാളിനു ആവേശവോജ്ജ്വല മായ സ്വീകരണമാണ് ലഭിക്കുന്നത് . തിരുനാളിനു ഒരുക്കമായി വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു . ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‌ഫോന്‌സ മ്മയുടെ തിരുനാള്‍ സന്ദര് ലാന്ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തമ്പര്‍ 17 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ അബര്‍ഡീന്‍ രൂപത സീറോ മലബാര് ചാപ്ലിന്‍ ബഹു. ഫാ. ജോസഫ് പിണക്കാട്ട് മുഖ്യകാര്മീകനാകും . പൗരോഹിത്യ ത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത ബിഷപ് ബഹു. സീമസ് കണ്ണിങ് ഹാമിന് സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ സമൂഹത്തിന്റെ ആദരം സമര്‍പ്പിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ പത്തോളം വൈദീകര്‍ സഹാകാര്മീകരാകും . തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും. പ്രദക്ഷിനത്തിനു മാറ്റ് കൂട്ടാന്‍ മുത്തുക്കുടകളും കൊടിതോരണങ്ങലും ചെണ്ടമേളവും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ എട്ടിന് ( വ്യാഴം ) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്കും. തിരുനാളിന് ബഹു. ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാള്‍ നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുത്തു വിശുദ്ധയുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.