സ്വന്തം ലേഖകന്‍: പതിനാല് സെക്കന്റ് പെണ്‍കുട്ടികളെ നോക്കിയാല്‍ കേസെടുക്കാം, ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ ട്രോള്‍ മഴയുമായി സമൂഹം മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സി.എ വിദ്യാര്‍ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്?കാരികോത്സവ പരിപാടിയിലാണ്? ഋഷിരാഷ്? സിങ്? വിവാദ പ്രസ്?താവന നടത്തിയത്?.
ആത്മരക്ഷക്ക് കളരിപ്പയറ്റ് പോലുള്ള ആയോധനകലകളും പെണ്‍കുട്ടികള്‍ ശീലിക്കുകയും ഇത് പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കുകയും ചെയ്യണം. ആത്മരക്ഷക്കുള്ള എല്ലാ തന്ത്രങ്ങളും പഠിച്ച ശേഷമായിരിക്കണം എന്‍ജിനീയറിങ് അടക്കമുള്ള ബിരുദങ്ങള്‍ വേണ്ടത്?. സ്ത്രീകള്‍തന്നെ വിചാരിച്ചാലേ അവര്‍ക്ക് ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന കാലമുണ്ടാവുമെന്നും ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു സ്ത്രീയെ നോക്കുകയാണെങ്കില്‍ സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നും ഋഷിരാഷ് സിങ് പറഞ്ഞിരുന്നു.
പതിനാലാം സെക്കന്റില്‍ കണ്ണടച്ച് നോക്കാമോ എന്നാണ് ട്രോളന്‍മാരുടെ പരിഹാസം. ഹെല്‍മറ്റ് വച്ചാല്‍ കണ്‍സഷന്‍ കിട്ടുമോ എന്നും ചില ട്രോളന്‍മാര്‍ പരിഹാസ രൂപേണ ചോദിക്കുന്നു. ജയിലില്‍ പീഡനവീരന്റെയും കൊലപാതകിയുടെയും കള്ളന്റെയും നടുക്കിരിക്കുന്ന പതിനാല് സെക്കന്റ് നോക്കിയ യുവാവിന്റെയും ചിത്രം ട്രോളിലുണ്ട്. പതിനാല് സെക്കന്റ് നോക്കുന്നേുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടിയും പതിനാല് സെക്കന്റ് തിരിച്ച് നോക്കണം. അങ്ങനെയെങ്കില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമോ എന്നാണ് ചില ട്രോളന്‍മാരുടെ സംശയം.
പതിനാല് സെക്കന്റ് നോക്കിയതിന് യുവാക്കള്‍ ജയിലില്‍ പോകുന്ന കാലഘട്ടത്തില്‍ പീഡനക്കേസിലെ പ്രതികള്‍ ഒളിവില്‍ പോകുന്നതിന്റെ വൈരുദ്ധ്യവും ട്രോളന്‍മാരും ചൂണ്ടിക്കാട്ടുന്നു. പെണ്ണ് കാണാന്‍ പോയി പെണ്‍കുട്ടിയെ പതിനാല് സെക്കന്റ് നോക്കിപ്പോയതിന്റെ പേരില്‍ ജയിലിലായിപ്പോയ യുവാവിന്റെ കഥനകഥയും ട്രോളന്‍മാര്‍ അവതരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല