സ്വന്തം ലേഖകന്‍: വിവാദ പോപ്പ് ഗായകന് ജന്‍സ്റ്റീന്‍ ബീബറിന് മുന്‍ കാമുകി നല്കിയ വിലപ്പെട്ട ഉപദേശം എന്താണ്? 17മത്തെ വയസ്സില്‍ പോപ്പ് രംഗത്തെ മിന്നുംതാരമായ ജസ്റ്റിന് ബീബര്‍ വിവാദങ്ങളിലും പ്രണയങ്ങളിലും നിറഞ്ഞുനില്ക്കുകയും പതിവാണ്. അതിനിടെയാണ് മുന്‍ കാമുകിയും പോപ്പ് ഗായികയുമായ സെലീന ഗോമസ് ബീബറിന് ഉപദേശവുമായി എത്തിയിരിക്കുന്നത്.
കുറെ നാളത്തെ പ്രണയത്തിനുശേഷം ബീബറും സെലീനയും വേര്‍പിരിയുകയും വീണ്ടും സ്നേഹം തോന്നിയപ്പോള്‍ ബീബര്‍ പാട്ടും പാടി പിന്നലെ നടന്നതുമെല്ലാം ആരാധകര്‍ക്കറിയാം. എന്നാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന കക്ഷിയാണ് സെലീന. അപ്പോള്‍ പെട്ടെന്നുള്ള സെലീനയുടെ ഉപദേശത്തിന് നല്ലൊരു കാരണം കാണണമല്ലോ എന്നാണ് ആരാധകരുടെ കൗതുകം.
ബീബറും ഇപ്പോഴത്തെ കാമുകി സോഫിയ റിച്ചിയുമായുള്ള ഫോട്ടോകള്‍ ബീബര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടു. പക്ഷേ ബീബറിന്റെ ആരാധകര്‍ക്ക് സോഫിയയെ അത്രയ്ക്കങ്ങ് ബോധിച്ചില്ല. സോഫിയയുടെ ഡ്രസ്സ് കൊള്ളില്ല, ലുക്ക് കൊള്ളില്ല അങ്ങനെ ആരാധകര്‍ പ്രതികരിച്ചത് ബീബര്‍ക്കും പിടിച്ചില്ല. നിങ്ങള്‍ ഇത്തരത്തിലുള്ള പ്രതികരണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കും, എന്നെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ എന്റെ ഇഷ്ടങ്ങളെയും മാനിക്കണം അല്ലെങ്കില്‍ എന്റെ ആരാധകരായി കാണില്ല എന്നായിരുന്നു ബീബറിന്റെ പ്രതികരണം.
പക്ഷേ ആരാധകരെ വെറുപ്പിക്കരുതെന്ന് അറിയാവുന്ന സെലീന ‘ആരാധകരാണ് ഏറ്റവും വലുത് ഇത്രയും വളര്‍ത്തിയത് അവരാണെന്ന് മറക്കരുത് ദേഷ്യം ഒഴിവാക്കാന്‍ പറ്റിയില്ലെങ്കില്‍ ഇത്തരത്തിലുള്ള ഫോട്ടോ ഇടുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക’ എന്ന് ഉപദേശിച്ചു. ഇതും നമ്മുടെ നായകന് ബോധിച്ചില്ല. എന്റെ പേര് ഉപയോഗിച്ച് സെലീന പ്രശസ്തയാകാന്‍ ശ്രമിക്കുകയാണെന്ന് ബീബര്‍ പ്രതികരിച്ചതോടെ സെലീന ഉപദേശം നിര്‍ത്തി. പക്ഷേ ബീബറെ വെറുതെ വിടാന്‍ തയ്യാറായില്ല.
കോളേജ് പഠന സമയത്ത് ഫാന്സുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തു ഒപ്പം എന്നെ ഇത്രയും ഉയരത്തിലെത്തിക്കാന്‍ കൂടെ നിന്ന എല്ലാ ഫാന്‍സിനും നന്ദി എന്നു കൂടി പറഞ്ഞപ്പോള്‍ പരസ്യമായ് ബീബര്ക്കുള്ള കുത്തും കൊടുത്തു. ഇതെല്ലാം കണ്ടിട്ട് സോഫിയ റിച്ചി പൊടിയും തട്ടി പോകുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് സംശയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല