അമേരിക്കയില്‍ പൊതുകടം വര്‍ധിച്ചുവരുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനായി യു.എസ് പ്രതിനിധിസഭ ധനികരായ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക നികുതിഭാരം സ്വീകരിക്കാന്‍ റിപ്പപ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ.
രാജ്യത്തെ പൊതുകടം തടയാനായി തന്നാലാവുന്നത് ചെയ്യുമെന്നും പ്രസിഡന്റ് എന്ന നിലയില്‍ കടം വര്‍ധിക്കുന്നത് തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന പ്രചാരണം വ്യാജമാണെന്നും ഒബാമ പറഞ്ഞു. ചെലവുചുരുക്കല്‍ പദ്ധതികള്‍ യു.എസിലും നടപ്പാക്കണമെന്നായിരുന്നു പ്രതിനിധിസഭയില്‍ റിപ്പപ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ഉള്ള ചെലവുചുരുക്കുന്ന നടപടികളുമായാണ് അവര്‍ മുന്നോട്ടുപോകുന്നതെന്ന് ഒബാമ ആരോപിച്ചു.
രാജ്യത്തെ പൊതുകടത്തില്‍ നിന്ന് രക്ഷിക്കാനായി ധനികരായവര്‍ക്ക് ഏര്‍പ്പെടുത്തുന്ന അധികസാമ്പത്തിക ബാധ്യത ജനങ്ങളെല്ലാം സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല