സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി. ഡല്‍ഹിയിലും മുംബൈയിലുമത്തെുന്നവര്‍ക്ക് കേരളത്തിലത്തൊനുള്ളതടക്കം മുഴുവന്‍ വിമാന യാത്രച്ചെലവും കേരള സര്‍ക്കാര്‍ നല്‍കും.
ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ വിമാന യാത്രച്ചെലവും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സൗദിയില്‍നിന്ന് മടങ്ങിയത്തെുന്നവരുടെ യാത്രച്ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വിവാദമായിരുന്നു.
ഡല്‍ഹിയിലത്തെിയ പ്രവാസികളായ മലയാളികള്‍ ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങട്ടേയെന്നുവരെ സര്‍ക്കാര്‍ നേരത്തേ നിലപാട് കൈക്കൊണ്ടിരുന്നു. വിവിധ തുറകളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യാത്രച്ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല