സ്വന്തം ലേഖകന്‍: തമിഴ്നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പുതിയ സംരഭവുമായി രജനീകാന്തിന്റെ ഭാര്യ ലതാ രജനികാന്ത്. ലതാ രജനീകാന്തിന്റെ നേതൃത്വത്തില്‍ അഭയം എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമായി.
ചെന്നൈയില്‍ നിന്നും നിരവധി കുട്ടികളാണ് ഓരോ വര്‍ഷവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതാണ് പുതിയൊരു പദ്ധതി തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ലത രജനീകാന്ത് പറയുന്നു. കുട്ടികളെ കണ്ടെത്തി രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘അഭയം’ ഈ ഉദ്യമത്തിനായി അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.
ഇതുവരെ കാണാതായിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കുട്ടികളെ കണ്ടെത്തി മാതാപിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കാന്‍ സ്റ്റൈല്‍ മന്നന്റെ ആരാധകരുടെ സഹായവും അഭയം പ്രവര്‍ത്തകര്‍ക്ക് ലഭിക്കുമെന്നാണ് ലതയുടേയും സംഘത്തിന്റേയും പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല