1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2016

സ്വന്തം ലേഖകന്‍: എടിഎം തട്ടിപ്പ് ബോളിവുഡിലേക്കും, നടി നര്‍ഗീസ് ഫക്രിയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി കള്ളന്മാര്‍. റുമാനിയന്‍ കുറ്റവാളി മരിയന്‍ ഗബ്രിയേലുമായി കേരളാപോലീസ് മുംബൈയില്‍ തെളിവെടുപ്പ് നടത്തിയതിന് തൊട്ടു പിന്നാലെ മുംബൈയിലെ എടിഎം തട്ടിപ്പ് വഴി നര്‍ഗീസ് ഫക്രിക്ക് നഷ്ടമായത് ആറ് ലക്ഷം രൂപയാണ്. ആഗസ്റ്റ് 15 ന് 14 ഇടപാടുകളായിട്ടാണ് താരത്തിന് പണം നഷ്ടമായത്. പുലര്‍ച്ചെ നാലു മണിക്കൂറിനിടയില്‍ നാല് തവണയായാണ് തട്ടിപ്പു നടത്തിയത്.

അമേരിക്കന്‍ പൗരത്വമുള്ള നര്‍ഗീസ് ഫക്രി തട്ടിപ്പ് നടക്കുമ്പോള്‍ മുംബൈയില്‍ ആയിരുന്നു. പുലര്‍ച്ചെ 3.55 നായിരുന്നു ആദ്യ തട്ടിപ്പ്. അവസാനം നടന്നത് രാവിലെ 8.22 നും. തിങ്കളാഴ്ച വൈകി മാത്രമാണ് തനിക്ക് എസ്എംഎസ് വഴി വിവരം കിട്ടിയതെന്നും തട്ടിപ്പ് നടക്കുന്നതായി മനസ്സിലായിട്ടും ബാങ്ക് തന്നെ അറിയിച്ചില്ലെന്നും താരം പരാതിയില്‍ പറയുന്നു.

കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജുഹു പോലീസില്‍ താരം ചൊവ്വാഴ്ച പരാതി നല്‍കി. കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത് പണം പിന്‍വലിക്കാന്‍ മാത്രമാണെന്നും ഷോപ്പിംഗ് നടത്താനല്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ബാങ്കില്‍ നിന്നും ആരായുമെന്നും തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടും എന്തുകൊണ്ടാണ് ഇടപാട് ബ്ലോക്ക് ചെയ്യാഞ്ഞതെന്ന് ചോദിക്കുമെന്നും പോലീസ് പറഞ്ഞു.

നര്‍ഗീസിന്റെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം വ്യാജ കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുക എന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് കേരളത്തിലെ എടിഎം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ അനേകര്‍ക്കാണ് പണം നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് റുമാനിയന്‍ കുറ്റവാളി ഗബ്രിയേല്‍ പിടിയിലായ ശേഷവും മുംബൈ കേന്ദ്രീകരിച്ച് പണത്തട്ടിപ്പ് നടന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.