സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആശ്വാസ മെഡല്‍, വനിതകളുടെ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി സാക്ഷി മാലിക്ക്. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മാലിക്ക് വെങ്കലം നേടിയത്. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 85 നു സാക്ഷി പരാജയപ്പെടുത്തി.
ആദ്യമായാണ് ഒളിമ്പിക്സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം ഘട്ടത്തില്‍ മികച്ച മുന്നേറ്റവുമായി തിരിച്ചുവരുകയായിരുന്നു. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു.
തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. ഹരിയാനയിലെ റോഹ്ത്തഗ് സ്വദേശിനിയാണ് സാക്ഷി മാലിക്ക്. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാക്ഷി വെള്ളി മെഡല്‍ നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല