കിസാന്‍ തോമസ്: ‘ ഓണത്തപ്പാ കുടവയറാ….ഓണംകൊള്ളാനോടി വായോ…’ ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ബ്രേയിലെ വോള്‍ഫ് ടോണ്‍ യൂത്ത് ക്ളബില്‍ വച്ച് ആഹ്ളാദാരവങ്ങളോടെ സാഘോഷം കൊണ്ടാടുകയാണ്.
ഡബ്ളിന്‍ കൌണ്ടിയുടെ തെക്ക് ചെറിവുഡ് മുതല്‍ അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൌണ്ടിയുടെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന മലയാളി കുടുംബങ്ങള്‍ ജാതിമതഭേദമെന്യേ ഒന്നുചേരുന്ന ഒരു സംഗമവേദിയായിരിക്കും സഹ്യസാനുക്കള്ക്ക് കീഴില്‍ കേരളമെന്നപോലെ മനോഹരമായ കുന്നിന് ചെരുവുകള്ക്കിടയില് വിക്ലോയുടെ കവാടമായ ബ്രേയില്‍ നടക്കുന്ന തിരുവോണാഘോഷം.
തിരുവാതിരകളിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ബാല്യകാലം തങ്ങളുടെകുട്ടികളിലേക്ക് പകര്‍ന്ന് നല്കുവാന് നാട്ടില്‍ ഓണക്കാലത്ത് നടത്തി വന്നിരുന്ന വിവിധയിനം വിനോദപരമായ കലാകായികമത്സരങ്ങളും , കൈകൊട്ടിക്കളി , കോലുകളി , വഞ്ചിപ്പാട്ട് , നേരിന്റെ നേരായ നാടന്‍ പാട്ട് , വടംവലി……കൂടാതെ വിഭവ സമൃദ്ധമായ തിരുവോണസദ്യയും.
ഐശ്വര്യത്തിന്റെയും, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും , സാഹോദര്യത്തിന്റെയും സന്ദേശം നല്കുന്ന ആ നല്ല നാളുകളിലേക്ക് ….ആഘോഷങ്ങളിലേക്ക് …എല്ലാ മലയാളി കുടുംബങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണാഘോഷം നടത്തിയിട്ടുള്ള Wolfe Tone Youth Club, Vevay Road, Bray. Co. Wicklow യില്‍ 10/09/2016(ശനിയാഴ്ച്ച) രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെബി പാലാട്ടി: (087) 4183399
ഷൈജോ വര്‍ഗ്ഗീസ്:(087) 7596378
കിസാന്‍തോമസ്::(087) 6288906
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല