സ്വന്തം ലേഖകന്‍: റിയോ ഒളിമ്പ്ക്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന പിവി സിന്ധു മെഡല്‍ ഉറപ്പിച്ചു, ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത. ലോക അഞ്ചാം നമ്പര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് 10ാം റാങ്ക് സിന്ധു ഫൈനലില്‍ കടന്നത്. സ്കോര്‍: 2118, 2110. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ കരോളിന മരീനെയാണ് സിന്ധു നേരിടുക.
മത്സരത്തിലുടനീളം സിന്ധുവിനായിരുന്നു മേല്‍ക്കൈ. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ലീഡ് നേടിയ സിന്ധു തകര്‍പ്പന്‍ സ്മാഷുകളും ഡ്രോപ് ഷോട്ടുകളും ബാക് ഹാന്‍ഡ് ഷോട്ടുകളുമായി കളംനിറഞ്ഞു. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ഒകുഹാര ഒരു ഘട്ടത്തില്‍ 1715 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍, 125 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ അത്ര എളുപ്പത്തില്‍ തല്ലിക്കെടുത്താന്‍ തയാറല്ലാതിരുന്ന സിന്ധു 2119 എന്ന സ്കോറിന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിം സിന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ആരംഭിച്ചത്. 30ന്റെ ലീഡ് തുടക്കത്തില്‍ സിന്ധു നേടിയെങ്കിലും തിരിച്ചടിച്ച ഒകുഹാര തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ഒപ്പത്തിനൊപ്പം സ്മാഷുകള്‍ പായിച്ചപ്പോള്‍ പോയിന്റ് നില 55, 88, 1010 എന്നായി. ഒകുഹാര തുടര്‍ച്ചയായി 11 പോയിന്റുകള്‍ വഴങ്ങിയതോടെ ഒരു തകര്‍പ്പന്‍ ഡ്രോപ് ഷോട്ടിലൂടെയായിരുന്നു സിന്ധു വിജയ തീരമണഞ്ഞു.
നേരത്തെ ഹരിയാനക്കാരി സാക്ഷി മാലിക്ക് കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ മലര്‍ത്തിയടിച്ച് വെങ്കലം നേടിയിരുന്നു. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി. റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഖേല്‍ രത്ന പുരസ്കാരം നല്‍കുമെന്ന് കായികമന്ത്രാലയം വ്യക്തമാക്കി. ഇതോടെ സാക്ഷി മാലിക്കിനും പി.വി. സിന്ധുവിനും ഖേല്‍രത്ന ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല