സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഒളിമ്പിക് വെള്ളി നക്ഷത്രത്തിന്റെ ജാതിയറിയാന് ഗൂഗിളില്‍ തെരച്ചില്‍ തകൃതി. റിയോയില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ വെള്ളി നേടിയ പി.വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ആളുകള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്റ്റാറ്റിറ്റിക്സ് റിപ്പോര്‍ട്ടിലാണ് സിന്ധുവിന്റെ ജാതി തെരഞ്ഞു കൊണ്ടുള്ള അന്വേഷണം നടന്നതായി വ്യക്തമായത്.
ഗൂഗിളില്‍ പി.വി സിന്ധു എന്ന് ടൈപ്പ് ചെയ്താല്‍ ആദ്യം ലഭിക്കുന്ന നാല് സെര്‍ച്ച് റിസള്ട്ടുകളിലൊന്ന് പി.വി സിന്ധു കാസ്റ്റ് എന്നാണ്. സിന്ധു ഒളിംപിക്സിനായി പരിശീലനം തുടങ്ങിയപ്പോള്‍ മുതല്‍ അവരുടെ ജാതി അന്വേഷിച്ചു കൊണ്ടുള്ള ഗൂഗിള്‍ സെര്‍ച്ച് ആരംഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സെര്‍ച്ചിന്റെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിക്കുകയും ഫൈനല്‍ മത്സരം നടന്ന ഇന്നലെ അത് പരമാവധി എത്തുകയും ചെയ്തു.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സെര്‍ച്ച് റിസള്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ 150,000 പേരാണ് പി.വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ഗൂഗിളില്‍ തെരഞ്ഞത്. ജൂലൈയില്‍ 90,000 പേരും ഇതേ സെര്‍ച്ച് ചെയ്തു. ഓഗസ്റ്റില്‍ സിന്ധുവിന്റെ ജാതി അന്വേഷിച്ചുള്ള സെര്‍ച്ച് മുന്‍ മാസങ്ങളിലേക്കാള്‍ പത്തിരട്ടി വര്‍ധിച്ചുവെന്നാണ് കണക്ക്. സിന്ധുവിന് പുറമെ അവരുടെ പരിശീലകന് പുല്ലേല ഗോപിചന്ദിന്റെ ജാതി അന്വേഷിച്ചു കൊണ്ടുള്ള സെര്‍ച്ചും ഗൂഗിളില്‍ സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല