1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2016

സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ജര്‍മനിയോട് മധുര പ്രതികാരം വീട്ടി ബ്രസീല്‍. ഫൈനലില്‍ ജര്‍മനിക്കെതിരെ ചരിത്ര വിജയത്തോടെ ബ്രസീല്‍ സ്വര്‍ണം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 54 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (11) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ നെയ്മര്‍ എടുത്ത അവസാനത്തെ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ വിജയികളായത്.

നെയ്‌മെറുടത്ത അവസാന പെനാല്‍റ്റി ജര്‍മനിയുടെ വലയില്‍ ചുംബിച്ചതോടെ ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.

മത്തിയസ് ജിന്റര്‍, സെര്‍ജി ഗ്‌നാബ്രി, ജൂലിയന്‍ ബ്രാന്‍ഡ്റ്റ്, നിക്ക്‌ലസ് സ്യൂലെ എന്നിവര്‍ ജര്‍മനിക്കായി ലക്ഷ്യം കണ്ടപ്പോള്‍ നില്‍സ് പീറ്റേഴ്‌സണ് മാത്രം പിഴച്ചു. ഓഗസ്‌റ്റോ റെനാറ്റോ, മാര്‍ക്ക്യുഞ്ഞോസ്, റാഫേല്‍ അല്‍കാന്റാറ, ലുവാന്‍, നെയ്മര്‍ എന്നിവര്‍ ബ്രസീലിനായി പെനാല്‍റ്റി വലയിലെത്തിച്ചു.

2014 ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ 71ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം.
അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീലിനു ഇതുവരെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.