സ്വന്തം ലേഖകന്‍: കമല്‍ ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത പുരസ്കാരമായ ഷെവലിയര്‍ ബഹുമതി. സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണു കമല്‍ ഹാസനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
പാരിസില്‍ നടക്കുന്ന ചടങ്ങില്‍ കമല്‍ ഹാസനു ബഹുമതി സമ്മാനിക്കും.
ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പട്ടം കലാരംഗത്തെ മികവും സംഭാവനയും പരിഗണിച്ചാണ് നല്‍കുന്നത്. മികവ് തെളിയിച്ച ലോകമെമ്പാടുമുള്ള കലാകാരന്മാര്ക്കും എഴുത്തുകാര്‍ക്കും ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ പുരസ്കാരം സമ്മാനിക്കുന്നു.
നടന്മാരായ ശിവാജി ഗണേശന്, അമിതാബ് ബച്ചന്, ഐശ്വര്യ റായി, ഷാരൂഖ് ഖാന്, നടി നന്ദിത ദാസ് എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് ഷെവലിയര്‍ പട്ടം ലഭിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായുണ്ടായ വീഴ്ചയില്‍ പരിക്കേറ്റ് വിശ്രമക്കവെയാണ് കമലിനെത്തേടി അപൂര്‍വ ബഹുതതിയെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല