സ്വന്തം ലേഖകന്‍: ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമ പ്രവര്ത്തകന്. വെള്ളി മെഡലും വെങ്കല മെഡലും നേടിയ സിന്ധുവിനും സാക്ഷി മാലിക്കിനും ഇന്ത്യയില്‍ ലഭിക്കുന്ന ഗംഭീര വരവേല്‍പ്പിനെ പരിഹസിച്ച് പിയേഴ്സ് മോര്ഗന് എന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനാണ് രംഗത്ത് വന്നത്.
ട്വിറ്ററിലാണ് മോര്‍ഗന്റെ പരിഹാസം. 1.2 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്തിന് ലഭിച്ചത് രണ്ട് മെഡല്‍. അതും പരാജയപ്പെട്ടതിന് ലഭിച്ച മെഡലുകള്‍. ഈ മെഡല്‍ നേട്ടം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് മോര്ഗന് ട്വീറ്റ് ചെയ്തു. കായിക മത്സരങ്ങള്‍ വിജയിക്കുന്നതിന് വേണ്ടിയുള്ളതാണ്. അത്തരം മത്സരങ്ങളിലെ പരാജയം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്നാണ് മോര്‍ഗന്റെ നിലപാട്.
വിജയം ഒഴികെയുള്ള ഒരു നേട്ടങ്ങളും ആഘോഷിക്കാന്‍ അര്‍ഹമല്ലെന്നും മോര്ഗന് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും മുന്നാം സ്ഥാനവുമൊക്കെ ലഭിക്കുന്നത് ആഘോഷിക്കുന്ന ക്ലബ്ബുകള്‍ക്കെതിരെയും മോര്ഗന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല