സ്വന്തം ലേഖകന്‍: ഉസൈന്‍ ബോള്‍ട്ടിന്റെ റിയോയിലെ വിവാദ കൂട്ടുകാരി ബ്രസീല്‍ അധോലോക നായകന്റെ മുന്‍ പങ്കാളിയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റില്‍ വന്‍ തരംഗം സൃഷ്ടിച്ച ബോള്‍ട്ടിന്റെ കിടപ്പറ സെല്‍ഫിയിലെ നായിക റിയോയിലെ മയക്കുമരുന്ന് രാജാവായിരുന്ന ഡഗ്ളസ് ഡൊണേറ്റോ പെരേരയുടെ വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ 20 കാരി ജേഡ് ഡൗര്ട്ടേയാണെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
ഡിയാണാ ടെറര്‍ എന്ന അപരനാമഥേയത്തില്‍ അറിയപ്പെടുന്ന പെരേര രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും ഫാസ് ക്വോംകെര് ഷാന്റിടൗണിലെ മയക്കുമരുന്ന് കേസുകളിലും പ്രതിയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പോലീസ് പെരേരയെ വെടിവെച്ചു കൊല്ലുകയും ചെയ്തു. അതേസമയം താന്‍ അധോലോക രാജാവുമായി ഏതാനും മാസം മാത്രമാണ് ഒന്നിച്ചു കഴിഞ്ഞതെന്നും തന്റെ രണ്ടു മക്കള്‍ അയാളുടേതല്ലെന്നും ഡൗര്ട്ടേ വ്യക്തമാക്കി.
പോലീസുകാരനായ തന്റെ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടും മുമ്പ് വെടിവെച്ചു കൊന്നതിനാല്‍ തനിക്ക് അധോലോകക്കാരോട് താല്‍പ്പര്യമില്ലെന്നും ഡ്രുട്ടേ പറയുന്നു. ബോള്‍ട്ടുമായുള്ള സെല്‍ഫി ഹിറ്റായതിന് പിന്നാലെ ഡൗര്ട്ടേ ഇപ്പോള്‍ ബ്രസീലില്‍ താരമാണ്.ജമൈക്കന്‍ ഇതിഹാതാരം തന്നെ കിടപ്പറയിലേക്ക് കൂട്ടിയത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആപ്പ് വഴിയായിരുന്നെന്നും ഒളിമ്പിക് വില്ലേജിലായിരുന്നു രാത്രി കഴിഞ്ഞതെന്നും ഇവര്‍ പറയുന്നു.
ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനുമായുള്ള സമ്പര്‍ക്കം പക്ഷേ മാരത്തോണ്‍ ആയിരുന്നെന്നും രണ്ടു മണിക്കുര്‍ ദൈര്‍ഘ്യമെടുത്ത് രണ്ടു തവണ ബന്ധപ്പെട്ടതായും 20 കാരി തുറന്നു പറയുന്നു. എല്ലാം കഴിഞ്ഞ് ടാക്സിയില്‍ കയറ്റി വിടുമ്പോള്‍ സെപ്തംബര്‍ 7 ന് തുടങ്ങുന്ന പാരാലിമ്പിക്സിനിടയില് ഒരു കൂടിക്കാഴ്ച കൂടി ബോള്‍ട്ട് ഡൗര്ട്ടേയ്ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല