സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വംശീയ വിവേചനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഡിറ്റിംഗ് നടത്താനൊരുങ്ങുന്നു. പൊതുഭരണ രംഗത്ത് വിവിധ ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ തോത് പരിശോധിക്കാന്‍ ഓഡിറ്റിംഗ് നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു.
വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരാനും ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, ക്ഷേമപ്രവര്‍ത്തനം, തൊഴില്‍, നൈപുണ്യ വികസനം, ശിക്ഷാരീതി തുടങ്ങി എല്ലാ വകുപ്പുകളില്‍നിന്നും അപ്രിയമായ വസ്തുതകള്‍ പലതും വെളിവാക്കാനുമാണ് ഓഡിറ്റിംഗ് എന്ന് തെരേസ മേയ് വ്യക്തമാക്കി.
അനീതി വെളിച്ചത്തുകൊണ്ടു വരുന്നതില്‍ തലകുനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വരേണ്യ വിഭാഗത്തിനപ്പുറം, എല്ലാവര്‍ക്കുമുള്ള രാജ്യമാവാന്‍ ഇത്തരം ഓഡിറ്റിങ് കൂടിയേ തീരൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളും വംശീയ ന്യൂനപക്ഷങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉയര്‍ന്നരീതിയില്‍ വിവേചനത്തിന് ഇരയാവുന്നതായി ലേബര്‍ പാര്‍ട്ടിയും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയതിന് പിന്നാലെ, രാജ്യത്ത് വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് അനുകൂലികള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ 42 ശതമാനം വര്‍ധിച്ചതായി ദ ഇന്‍ഡിപെന്‍ഡന്റ് പത്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല