സ്വന്തം ലേഖകന്‍: ലോസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തില്‍ വെടി ശബദം, വെടിവപ്പെല്ലെന്നും ഒരാളെ പിടികൂടിയതായും പോലീസ്. ടെര്‍മിനല്‍ എട്ടിലാണ് വെടിവയ്പുണ്ടായത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. എല്ലാ ടെര്‍മിനലുകളില്‍ നിന്നും യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ അക്രമിയെന്നു സംശയിക്കുന്ന ഒരാളെ പിടികൂടിയിട്ടുണ്ട്.
ടെര്‍മിനല്‍ എട്ടിലെ ഭക്ഷ്യശാലയില്‍ നിന്നാണ് വെടിശബ്ദം കേട്ടത്. ടെര്‍മിനലുകള്‍ പ്രദേശിക സമയം പത്തുമണിവരെ അടച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ടെര്‍മിനലുകളില്‍ കടക്കുന്നതില്‍ നിന്ന് യാത്രക്കാരെ പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്.
അതേസമയം, വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും വലിയ ശബ്ദം മാത്രമാണ് കേട്ടതെന്നും ലോസ് ആഞ്ചലസ് പോലീസ് വക്താവ് ആന്‍ഡി നീമാന് പറഞ്ഞു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകലാണെന്നും നീമാന് വ്യക്തമാക്കി. അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അഗ്നിശമന സേനയും പറയുന്നത്.
രണ്ടാഴ്ച മുന്‍പ് ന്യുയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തിലും സമാനമായ സംഭവം നടന്നിരുന്നു. വെടിയൊച്ച കേട്ടതായി യാത്രക്കാര്‍ പറഞ്ഞുവെങ്കിലും പോലീസ് പിന്നീട് അത് നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല