സ്വന്തം ലേഖകന്‍: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് മരിച്ചിട്ടില്ലെന്നും കാണാതായവരുടെ പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും ആവശ്യം. പ്രഭാകരന്റെ പേര് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ബന്ധപ്പെട്ട ഓഫീസിനെ സമീപിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന.
പ്രഭാകരന്റെ സഹോദരനോ സഹോദരിയോ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ വേണ്ട സഹായം നല്‍കാമെന്ന് വടക്കന്‍ പ്രവിശ്യാ സമിതി അംഗം ശിവാജിലിംഗം പ്രാദേശിക റേഡിയോയോടു പറഞ്ഞു. 2009 മേയ് 19 നു ശ്രീലങ്കന്‍ സേനയുമായുള്ള പോരാട്ടത്തില്‍ വേലുപ്പിള്ള പ്രഭാകരന് (54) കൊല്ലപ്പെട്ടെന്നാണു ഔദ്യോഗിക ഭാഷ്യം.
തലക്കു വെടിയേറ്റ നിലയില്‍ മൃതദേഹം പിന്നീട് കണ്ടെത്തുകയും ചെയ്തു.
ഇതോടെ ബാക്കിയുള്ള എല്‍ടിടിഇക്കാര്‍ കീഴടങ്ങുകയും ആഭ്യന്തര യുദ്ധം അവസാനിക്കുകയും ചെയ്തു. എന്നാല്‍ പ്രഭാകരന് യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ടെന്നും മറ്റൊരു പേരില്‍ ജീവിച്ചിരിക്കുന്നതായും ചില എല്‍ടിടിഇക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല