സ്വന്തം ലേഖകന്‍: എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ അടിയന്തിര ലാന്റിംഗ്, വില്ലനായത് ഒരു ചുണ്ടെലി! ബമാകോയില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ ഫ്രാന്‍സ് വിമാനമാണ് എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര ഇടക്കുവച്ചു നിര്‍ത്തി അടിയന്തരമായി നിലത്തിറക്കിയത്.
മണിക്കൂറുകള്‍ വൈകി ഈ ‘അനധികൃത യാത്രക്കാരനെ’ പുറത്തിറക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. എലിയെ പിടികൂടാനുള്ള ശ്രമത്തില്‍ വിമാനജീവനക്കാര്‍ ഏറെ ക്ഷീണിച്ചുപോയതിനാല്‍ 48 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ക്രിസ്റ്റോഫീ പൗമീര് പറഞ്ഞു.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച വിമാനകമ്പനി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും വ്യക്തമാക്കി. എലി ശല്യം പൊതുവേ വിമാനക്കമ്പനികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. വിമാനത്തില്‍ കടക്കുന്ന എലികള്‍ കേബിള്‍ സര്‍വീസുകള്‍ കരണ്ടുമുറിച്ച് നശിപ്പിക്കുന്നത് കടുത്ത സുരക്ഷാ പ്രശ്നമായി മാറുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല